0%

Chapter Title : പറയാൻ മറന്ന പ്രണയം 2 [Vesper]

Author : Vesper Read All Parts 4827

ഉമ്മ വെച്ചു
ഇന്നലെ രാത്രി വരെ രണ്ട് വഴികളിലൂടെ സഞ്ചരിച്ചിരുന്ന ജീവിതങ്ങളായിരുന്നു.
ഇന്ന് ആ വഴികൾ കുറച്ചുദൂരം ഒരുമിച്ചായിരുന്നു.

പോകാൻ നേരം ആത്മേയ വാതിൽ പൂട്ടുകയായിരുന്നു.
ജിത്തു മുറ്റത്ത് ബൈക്കിനരികിൽ നിന്നു.

മഴ കഴുകിയെടുത്ത പ്രഭാതത്തിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
നനഞ്ഞ മണ്ണിന്റെ മണം കാറ്റിലൂടെ ഒഴുകിയെത്തി.
ആത്മേയ അവന്റെ അടുത്തേക്ക് നടന്നു വന്നു.

ഇളം നിറത്തിലുള്ള ഒരു ചുരിദാർ.
നനഞ്ഞ മുടി വിടർത്തിയിട്ടിരുന്നു.

ജിത്തു കുറച്ചുനേരം അവളെ നോക്കി നിന്നു.
"എന്താ?"

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഒന്നുമില്ല."
"കള്ളം."
"രാവിലെ ഇത്ര ഭംഗിയാകുമെന്ന് കരുതിയില്ല."
ആത്മേയ ചെറുതായി തല താഴ്ത്തി.

കവിളുകളിൽ നാണം പതിഞ്ഞു.
“നീ മിണ്ടാതെ വണ്ടി എടുത്തേ ഇപ്പൊ തന്നെ സമയം 8.30 ആയി 9.00 മണിക്ക് ഷിഫ്റ്റ് ഉള്ളതാ അല്ലെങ്കിലേ ആ നാറി മാനേജർ ക്ക് 1 മിനിറ്റ് വൈകി എത്തുന്നത് പോലും പിടിക്കില്ല.”

അവൾ അവൻ്റെ പിറകിൽ കയറി . അവൻ്റെ പുറത്ത് പറ്റി കിടന്നു.
അവർ ബൈക്കിൽ യാത്ര തുടങ്ങി.

ഇത്തവണ യാത്രയ്ക്ക് ഒരു മൗനമുണ്ടായിരുന്നു.
പക്ഷേ അത് അപരിചിതരുടെ മൗനമായിരുന്നില്ല.

പരസ്പരം മനസ്സിലാക്കിയവരുടെ ശാന്തതയായിരുന്നു.
റോഡിലൂടെ പോകുമ്പോൾ ആത്മേയ അറിയാതെ അവന്റെ തോളിൽ കൈ ചേർത്തു.
ജിത്തുവിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു.

ആദ്യം എത്തിയത് ആത്മേയയുടെ ഓഫീസിന് മുന്നിലായിരുന്നു.
“ഇനി ലേറ്റ് ആവും എന്ന പേടി വേണ്ട 13 മിനിറ്റ് ബാക്കി ഉണ്ട് “
ബൈക്ക് പതിയെ നിർത്തി.

രണ്ടുപേരും ഇറങ്ങി.
ഓഫീസിലേക്ക് പോകുന്ന ആളുകളുടെ തിരക്ക് ചുറ്റും ഉണ്ടായിരുന്നു.
പക്ഷേ ആ നിമിഷം

💬 Comments

View all comments