0%

Chapter Title : പറയാൻ മറന്ന പ്രണയം 2 [Vesper]

Author : Vesper Read All Parts 4829

അവർക്കിടയിൽ സമയം കുറച്ചുനേരത്തേക്ക് പതിയെ ഒഴുകുന്നതുപോലെ തോന്നി.

"വൈകിട്ട് വിളിക്കുമോ?"
ആത്മേയ ചോദിച്ചു.
"വിളിക്കും."

"ഉറപ്പാണോ?"
"ഈ തവണ ഒന്നും പറയാതെ പോകില്ല."

അവൾ ചെറുതായി ചിരിച്ചു.
തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ജിത്തു പതിയെ വിളിച്ചു.
"കൊച്ചു..."

അവൾ തിരിഞ്ഞുനോക്കി.

അവൻ അവളുടെ അടുത്തേക്ക് നടന്നു.
മൃദുവായി അവളുടെ കൈകളിൽ ഒന്ന് പിടിച്ചു.
ആത്മേയ ഒന്നും പറഞ്ഞില്ല.

അവളുടെ കണ്ണുകളിൽ ഒരു ശാന്തത മാത്രം.
ജിത്തു വളരെ പതിയെ അവളെ കുറച്ചുകൂടി അടുപ്പിച്ചു.
അവളുടെ നെറുകയിൽ ഒരു മുത്തം നൽകി.
ചെറിയൊരു നിമിഷം.

പക്ഷേ വർഷങ്ങളുടെ കാത്തിരിപ്പിന് തുല്യമായൊരു നിമിഷം.
ആത്മേയ കണ്ണുകൾ അടച്ചു.
പിന്നെ ചെറുചിരിയോടെ പറഞ്ഞു.

"ഇന്നത്തെ ദിവസം ഹാപ്പി അവനുഉളത് ആയി."
"അതെന്താ?"

"കാരണം രാവിലെ കിട്ടിയ ഓർമ്മകൾ മതി."
അവൾ പതിയെ കൈ വിടുവിച്ച് ഓഫീസിലേക്ക് നടന്നു.
അകത്തേക്ക് കയറുന്നതിന് മുമ്പ് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി.
ജിത്തു അപ്പോഴും അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.
അവൾ കൈവീശി.

അവനും.

ആ ദിവസത്തിന് ശേഷം അവരുടെ ജീവിതം പതിയെ ഒരു പുതിയ താളത്തിലേക്ക് മാറി.
രാവിലെ ഒരു സന്ദേശം.
"എണീറ്റോ?"
ഉച്ചയ്ക്ക്.

"ഭക്ഷണം കഴിച്ചോ?"
വൈകിട്ട്.
"ഇന്ന് എങ്ങനെയിരുന്നു?"

രാത്രിയിൽ മണിക്കൂറുകളോളം സംസാരം.

ചിലപ്പോൾ ഒന്നും പറയാനില്ലെങ്കിലും ഫോൺ കട്ട് ചെയ്യാൻ രണ്ടുപേർക്കും തോന്നില്ല.
ഓരോ ദിവസവും അവർ പരസ്പരം കുറച്ചുകൂടി അറിയാൻ തുടങ്ങി.
ആത്മേയയ്ക്ക് മഴ കാണാൻ ഇഷ്ടമാണെന്ന് ജിത്തു മനസ്സിലാക്കി.

ജിത്തുവിന് രാത്രി വൈകി ഡ്രൈവ് പോകാൻ ഇഷ്ടമാണെന്ന് ആത്മേയയും.
അവൾക്ക് പുസ്തകങ്ങൾ വാങ്ങുന്ന ശീലമുണ്ടായിരുന്നു.
അവന് അവൾ പറഞ്ഞ പുസ്തകങ്ങൾ വായിക്കുന്ന

💬 Comments

View all comments