0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]

Author : kkstories Read All Parts 1.7K

കുടിക്കാൻ പാകത്തിന് ആക്കി കൊടുക്കും. അവൾക് കുടിച്ചാൽ മാത്രം മതി. അത് കുടിച് തീർന്നപ്പോൾ ഞാൻ തുണി വീണ്ടും നനച്ചു ഇട്ടു കൊടുത്തു. അവൾ എന്റെ മുഖത്ത് നോക്കുന്നില്ല. ക്ഷീണം കാണും. ഞാൻ ഒരു ബൺ എടുത്ത് അവളെക്കൊണ്ട് കഴിപ്പിച്ചു. ഒരു പാരസെറ്റമോൾ കൊടുത്തു. അവളെ കിടത്തി വാതിൽ അടച്ചു.

13:09>>>>>

അടുക്കളയിൽ പോയി. കഞ്ഞിയും പയറും ഉണ്ടാക്കി. അവളുടെ റൂമിലേക്കു പോയി. നല്ല ഉറക്കം. സ്റ്റൂൾ വലിച്ചിട്ട് കഞ്ഞി അതിൽ വച്ചിട്ട് അവളെ വിളിച്ചു.

ഞാൻ :- ഗായത്രി.. വാ കഞ്ഞി കുടിച്ചിട്ട് കിടക്ക്..

അവൾ പതിയെ കണ്ണ് തുറന്ന് എന്നെ നോക്കി. ഞാൻ പതുക്കെ അവളെ പിടിച്ചു ചാരി ഇരുത്തി.

കഞ്ഞി സ്പൂണിൽ എടുത്ത് ഊതി അവൾക് കൊടുത്തു. ഒന്നും മിണ്ടാതെ കഴിച്ചു. ഇടക്ക് എന്റെ മുഖത്ത് നോക്കും. ഞാനും നോക്കും. പിന്നെ കഞ്ഞി കൊടുക്കും. കഴിച്ചു തീർന്നു വെള്ളവും കുടിച്ചിട്ട് ഞാൻ പ്ലാറ്റയൊക്കെ എടുത്തു മാറ്റിവച്ചു ഒരു പാരസെറ്റമോൾ എടുത്തു കൊടുത്തു. നെറ്റിയിൽ തൊട്ടപ്പോൾ പനി നന്നായി കുറഞ്ഞു.

ഞാൻ :- കിടന്നോ.. ഇനി രാത്രി കഴിക്കാൻ വിളിക്കാം.

ഞാൻ റൂം അടച്ച് വന്നു. കുറച്ചു സ്റ്റോക്ക് മാർക്കറ്റിന്റെ വീഡിയോസ് ഒക്കെ കണ്ടു. മനസ്സിലാക്കി ഇരുന്നു. ഇടക്ക് ബോർ അടിച്ചപ്പോൾ പോയി ഒരു റൗണ്ട് ഗെയ്മും കളിച്.

രാത്രി കഴിക്കാൻ അവളെ വിളിക്കാൻ പോയപ്പോൾ അവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങിവരുന്നു. ഞാൻ അവളെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു. അവളും വളരെ പതിഞ്ഞ ഒരു ചിരി ചിരിച്ചു.

ഞാൻ :- കുറവുണ്ടോ?

ഗായത്രി :-

💬 Comments

View all comments