Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]
കുറവുണ്ട്..
ഞാൻ :- എന്നാൽ ഇത് കഴിക്ക്..
ഞാൻ ആഹാരം അവിടെ വച്ചിട്ട് പറഞ്ഞു. അവൾ അതെടുത്തു കുടിച്ചു. ഇപ്പോൾ പഴയ ഉഷാർ വന്നപോലെ. ഒന്നുകൂടി ഉറങ്ങി എഴുനേൽക്കുമ്പോൾ പനി വിട്ടുമാറും.
ഞാൻ ഗുളികയും എടുത്തു കൊടുത്തു വെള്ളവും കൊടുത്തിട്ട്. അവൾ കിടന്നിട്ട് ലൈറ്റ് അണച്ചിട്ട് ഇറങ്ങി. ആഹാരവും കഴിച് ഞാനും എന്റെ റൂമിൽ പോയി കിടന്നു
8:00>>>>>
ഞാൻ എഴുനേറ്റ് റൂം തുറന്ന് അവളുടെ റൂമിലേക്ക് നോക്കി ആൾ എഴുനേറ്റു. അടുക്കളയിൽ ചെന്നപ്പോൾ അവിടെയുണ്ട്.
ഞാൻ :- ഗായത്രി.. പനി കുറഞ്ഞോ??
അവൾ എന്നെ തിരിഞ്ഞനോക്കി എന്നിട്ട് കുറഞ്ഞു എന്നെ തലയാട്ടി. ഞാൻ തൊട്ടുനോക്കിയപ്പോൾ പനിയൊന്നുമില്ല.
ഗായത്രി :- സന്ദീപേ..
ഞാൻ :-. മ്..?
ഗായത്രി :- താങ്ക് യൂ..
അവളുടെ കണ്ണൊക്കെ നിറഞ്ഞു. "ഇത് എന്ത പറി? " എന്നെ രീതിക്ക് ഞാൻ അവളെ നോക്കി..
ഞാൻ :- എന്താ പറ്റിയെ.. എന്തിനാ കരയുന്നെ..??
ഗായത്രി :- ഒന്നുമില്ല..
അവൾ കണ്ണുതുടച്ചിട്ട് എന്നെ നോക്കി ചിരിച്ചു.
ഗായത്രി :- കഴിക്കാൻ എടുക്കട്ടെ??
ഞാൻ :- മ്..
11:30>>>>
ഗായത്രിയുടെ റൂമിലേക്ക് ചെന്ന് തട്ടി. അവൾ റൂം തുറന്ന്.
ഞാൻ :- എനിക്ക് ഒന്ന് സംസാരിക്കണം.. പുറത്തേക്ക് വരുവോ?
അവൾ ഇറങ്ങി വന്നു. സോഫയിൽ ഇരുന്നു ഞാൻ അവളുടെ എതിരെ ഇരുന്നു. അവൾ എന്നെ നോക്കുന്നുണ്ട്.
ഞാൻ :- എടി.. Iam really സോറി. എനിക്ക് പെട്ടന്ന് എന്തൊക്കയോ... അറിയാതെ.. ദേഷ്യപെട്ടു.... Im so sorry..
ഗായത്രി :- സാരമില്ല.. പെട്ടന്ന് നിന്നെ അങ്ങനെ കണ്ടപ്പോ
💬 Comments
View all comments