0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]

Author : kkstories Read All Parts 1.7K

വല്ലാതെ ആയിപ്പോയി ഞാൻ.. എന്തിനാ അത്രെയും ദേഷ്യം.. ഞാൻ എന്തേലും തെറ്റ് ചെയ്തോ..?

ഞാൻ :-.യോ.. നീ ഒന്നും ചെയ്തില്ല.. എന്റായതെറ്റ്.. നിന്നെ ഇവിടെ നിർത്തുന്നതിനുള്ള കൂലിയായിട്ടാണ് നീ എന്റെ കാര്യമൊക്കെ നോക്കുന്നത് എന്നാ എന്റെ ചിന്ത.. അതാ ഞാൻ പിന്നെ പെട്ടന്ന് പൊട്ടി തെറിച്ചത്...

ഗായത്രി പെട്ടന്ന് ഞെട്ടി അത്ഭുതടോടെ നോക്കി. പിന്നെ അവളുടെ കണ്ണൊക്കെ നിറഞ്ഞു. കരച്ചിലായി... ഇപ്പോൾ പനി കുറഞ്ഞതേ ഉള്ളു.. ഇവൾ കരഞ്ഞു അടുത്ത അസുഖം വരുത്തിവയ്ക്കും...

ഞാൻ :- എടി.. കരയാതെ.. ഗായത്രി..

എവിടെ നല്ല കരച്ചിൽ. ഞാൻ എഴുനേറ്റ് അവളുടെ അടുത്ത പോയി ഇരുന്നു..

ഞാൻ :- ഗായത്രി കരയല്ലേ പെണ്ണെ.. പിന്നെയും വല്ല അസുഖവും വരും..

ഞാൻ അവളുടെ തോളിൽ പിടിച്ചു. പെട്ടന്ന് അവൾ എന്റെ നെഞ്ചിൽ വീണുകൊണ്ട് ഉച്ചത്തിൽ കരഞ്ഞു. ഞാൻ അവളെ കെട്ടിപിടിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കരച്ചിൽ ഒന്ന് അടങ്ങി.. എന്റെ നെഞ്ചിൽ നിന്നും അവൾ എഴുനേറ്റ് മാറി. ഞാൻ ഒരു ടവൽ എടുത്ത് കൊടുത്ത്. അവൾ അതിൽ മുഖമൊക്കെ തുടച്ച്. എന്നിട്ടും ഇടക്ക് എങ്ങൽ ഉണ്ട്...

ഞാൻ :- മതിയെടി.. കരഞ്ഞത്.. ഇത്രക്ക് സങ്കടപെടാൻ ഒന്നും പറഞ്ഞില്ലല്ലോ.. ഏഹ്..?

ഗായത്രി :- ഒന്നും പറഞ്ഞില്ലേ.. ഏഹ്.. അങ്ങനെയാണോ എന്നെ കണ്ടെകുന്നേ... എന്നെ സ്നേഹിക്കുന്ന എന്നെ കരുതുന്ന ഒരാൾ എനിക്ക് ഉണ്ട് എന്ന് തോന്നിയായതുകൊണ്ടാ ഇതൊക്കെ ചെയ്തേ.. അല്ലാതെ ഒന്നുമല്ല.. അങ്ങനെയല്ല എന്നെ സന്ദീപിന് തോന്നിയത് എന്ന് ഓർത്തപ്പോ എനിക്ക് സഹിച്ചില്ല..

ഞാൻ ആകെ വിളറി വെളുത്തു. എല്ലാം എന്റെ ദേഷ്യവും എടുത്തുചാട്ടവും. ശേ..

💬 Comments

View all comments