Chapter Title : പ്രണയിനി 3 [വേടൻ]
ഓരോന്ന് പറഞ്ഞെന്റെടുക്കെ വരാനല്ലേ... ""
"" അല്ലേടി സത്യം... മുഖംകുടെ ചുവന്നപ്പോ പെണ്ണിന്റെ മൊഞ്ചു കുടിയപോലെ.. ""
"" ശോ... പോ വിടുന്ന് .. "" ന്നും പറഞ്ഞവൾ ന്നെ ഉന്തി പടവുകൾ ഓടികേറി, കിലുക്കിലെയുള്ള ചിരികൾ അവിടെ എങ്ങും തത്തികളിച്ചെങ്കിലും, സ്വർണകൊലുസ്സിന്റെ താളം പെട്ടന്ന് നിലച്ചു, ഓടിക്കെറിയ പടിക്കെട്ടുകൾ അവൾ തിരിച്ചിറങ്ങുന്നത് നോക്കി കണ്ടാണ് ഞനവിടെനിന്നും എണ്ണിക്കുന്നത്.
"" ന്താടി.....? "" പുറകിൽ നിന്നെന്റെ ശബ്ദം കേട്ടതും അവളൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി ന്നിട്ട് കണ്ണുകൊണ്ട് മുന്നിലേക്ക് കണ്ണ് കാണിച്ചു.. ഇവളെന്താ കഥകളി കളിക്കുന്നോ...? ഞാൻ മനസിലാവാതെ മുകളിലേക്ക് നടന്നു
"" വല്യെച്ചി... "" അവളുടെ ചുണ്ടുകൾ ആ വാക്കുകൾ ഉരുവിട്ടതും, ന്റെ കണ്ണുകൾ മുന്നിലുള്ള അളിലേക്ക് നിങ്ങി , അവിടെ ആ പടിക്ക് മുകളിൽ നിഛലമായി നിൽക്കുന്ന അമ്പിളി.. കണ്ണുകൾ കലങ്ങിയിരിക്കുന്നു, ആ മിഴികൾ എന്നിലാണ്. തിരിച്ചെന്തെകിലും പറയുന്നതിന് മുന്നെ അവൾ മുന്നോട്ടേക്ക് കാലുകൾ ചലിപ്പിച്ചിരുന്നു..
"" വല്യെച്ചി ഞാൻ... "" മുന്നോട്ടേക്ക് അടുക്കുന്നവളോട് ന്തോ പറയാൻ നാവ് ചലിപ്പിച്ച ആരുനെ യവൾ കൈ ഉയർത്തി നിർത്തെന്ന് ആഗ്യo കാട്ടി. പിന്നെ ന്റെ അടുക്കലേക്ക് നടന്നു.. ആ മിഴികൾ ചെറുതായി ഈറനണിയുന്നത് എന്തിനാണ്.. ദേഷ്യമെല്ലെ ആ കണ്ണുകളിൽ ഉണ്ടാകേണ്ടത്,
"" നീയെന്താ ഇടെ.. ""
പെട്ടന്ന് തിരിഞ്ഞവൾ ആരുന് നേരെ ശബ്ദം ഉയർത്തുമ്പോൾ അവളൊന്ന് ഞെട്ടി.. ന്തിന് ഇത്രേം തടിമാടൻ ആയ ഞാൻ പോലും ഒന്ന് ഞെട്ടാതിരുന്നില്ല..
"" ഞാൻ ഉണ്ണിയേട്ടനെ... അവിടുന്ന് കൂട്ടാൻ.. ""
"" മ്മ്... ചെല്ല്... നിന്നെ അവിടെ വല്യച്ഛൻ അന്വേഷിക്കണുണ്ട്.. ""
ആരു ന്നെ ഒന്ന് നോക്കി, ഞാൻ പൊക്കോളാൻ പറഞ്ഞതും തലകുലുക്കി അവളാ പടവുകൾ കയറി.. ഇടയ്ക്കിടെ ഞങ്ങളെ രണ്ടാളേം തിരിഞ്ഞു നോക്കണുണ്ട്.. അവൾ പോയതും ഞാൻ വീണ്ടും കടവിൽ ഇരിപ്പായി.. ഇവൾക്കെന്നോട് ന്തോ പറയാൻ ഉണ്ടെന്ന് ഉറപ്പ്, നിന്ന് പരുങ്ങുകയാണ് പെണ്ണ്..ഇനിയും തെറി പറയാനാകുമോ.. അഹ് ന്തേലും ആട്ടെ..
"" ഉണ്ണി.. ഏട്ടാ... "" ചിലമ്പിച്ച ശബ്ദം, ഞാൻ കേൾക്കാത്ത മട്ടിൽ അവിടെഇരിപ്പായി അവൾ കുറച്ചൂടെ അടുത്തേക്ക്
💬 Comments
View all comments