0%

Chapter Title : പ്രണയിനി 3 [വേടൻ]

Author : Kambikathakal Read All Parts 741

അപ്പോളാണ് ന്റെ വയറിന് രണ്ട് കൈകൾ വരുന്നതും അതെന്നെ പുറകോട്ട് വലിക്കുന്നതും, ന്നാ അത്രേം ഇടിവെട്ടൊരു ഭീഷണി കേട്ടെനിക് ചിരിയാണ് വന്നതെന്ന് മാത്രം, അയാളുടെ മുഖം ക്രോപത്തിൽ നിന്ന് പേടിയിലേക്ക് മഒരുനിമിഷം വഴിമാറിയോ.

വലിയുടെ ശക്തി മൂലം ന്നെ വിട്ടകലുന്ന അയാളുടെ നെഞ്ചിന്റെ ഭാഗത്തു പിടിച്ചടുപ്പിച്ചു ഞാൻന്റെ അടുത്തേക്കായി അടുപ്പിച്ചതും

"" തനിക്ക് അതിനുള്ള ഉറപ്പുണ്ടോടോ ശങ്കരാ...! രക്തബന്ധങ്ങൾ ഒന്നും താൻ നോക്കണ്ട... തനിക്ക് പറ്റുച്ചാ ന്നെ തീർത്തു കാണിക്ക്..""

തീർത്തും പുച്ഛത്തോടെ അതുപറഞ്ഞു അയാളെഞാൻതള്ളി മാറ്റി, ഉള്ളിൽ അയാളോടുള്ള അടങ്ങാനാവാത്ത ശത്രുത കത്തിജ്വലിച്ചു,

"" ഉണ്ണിയേട്ടാ വാ മതി...!! വന്നെ പോവാം..! വല്യെയേച്ചി..., വർഷേ കോണ്ട് പോ അച്ഛനെ...!! ""

അയാളെന്റെ മുന്നിൽ നിന്നും മറയുന്നത് വരെ ഞാനവിടെ അയാളെ തന്നെ നോക്കി നിന്നു, എല്ലാരും പിരിഞ്ഞു പോകാൻ തുടങ്ങിയിരിക്കുന്നു, അല്ലേലും മറ്റുള്ളവന്റെ വീട്ടിൽ എന്താണെന്നറിയാനാകുല്ലോ ല്ലാർക്കും ഇഷ്ടം.. മനുഷ്യർ... ഹും...

അവളെന്നെ വലിച്ചു കോണ്ട് പോയത് നേരെ കുളക്കടവിലേക്കാണ്, മുന്നിലായി എന്റെ കൈ പിടിച്ചു വലിച്ചു നടക്കുന്നവളേ നോക്കി ഞനും ആ കാലോഛയെ പിന്തുടർന്ന്.

കടവിലേക്ക് കയറിയതും ഞാൻ ന്റെ കൈ ബലമായി പിടിച്ചു മാറ്റി,.

"" വിടെ.. ന്നെ... ""

"" ദേ ന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല് .. """ അവള് പല്ലുകടിച്ചാ ദാവണി ഇടുപ്പിൽ കുത്തി പടവിൽ ഇരുന്നു. എനിക്ക് ചിരി വന്നെങ്കിലും അവളെയൊന്ന് ചോടുപ്പിക്കാൻ തന്നെ ഞാനും തീരുമാനിച്ചു,

"" നീ പറയെടി..പറ.....!! ന്തേ നീയും നിന്റെ തന്തയും ന്നെയങ്ങ് മൂക്കിൽ കേറ്റുവോ.... ""

"" അഹ് ചെലപ്പോ കേറ്റിന്നൊക്കെ വരും...

💬 Comments

View all comments