Chapter Title : പ്രണയിനി 3 [വേടൻ]
പറയാൻ ഒക്കുവോ...!
ആ ഇരുപ്പീര്ന്നുപ്പോയി അവൾ പോയതും ന്റെ മുന്നിൽ ന്തോ ഒന്ന്... ഛെ കാഴ്ച മുടക്കിയതിന് അതിനെയോന്ന് തള്ളി " നാശം " ന്നുടെ പറഞ്ഞിട്ടും അത് പിന്നേം പഴേ പോലെ മുന്നിൽ, ഇതെന്തോന്ന് കർട്ടനോ...
ഇതെന്ത് മൈ... ന്നും പറഞ്ഞ് അവൾ പോയ വഴിയിൽ നിന്നും കണ്ണുകൾ മോചിപ്പിച്ചു മുകളിലേക്ക് തലപൊക്കി നോക്കിയതും, അവിടിരുന്നു തന്നെ തീർന്നാൽ മതിയായിരുന്നു ഭഗവാനെ നന്നോർത്പ്പോയി.,
"" മ്മ്..... ന്താണ് ...? ""
"" ന്ത്....? ന്നുല്ല...! ""
"" ഓ...ഒന്നുല്ലാത്തകൊണ്ടാണോ വല്യേച്ചി നാണിച്ചോടി പോയെ... സത്യം പറഞ്ഞോ നിങ്ങള് അവർക്കുമ്മ കൊടുത്തിട്ടല്ലേ യേച്ചി ഓടിപ്പോയെ... ""
"" ഉമ്മയോ....!! ദേ പെണ്ണെ കീറു വാങ്ങേണ്ടങ്കിൽ പൊക്കോണം കെട്ടാലോ. , ""
ന്റെ നെഞ്ചോന്ന് കാളി ഉമ്മയെ.. എന്തൊക്കെയാ പറഞ്ഞുണ്ടാക്കണെ..
"" മ്മ്.. നിക്കെല്ലാം മനസിലാവണുണ്ട്... തല്ലും പിടിച്ച് നടന്ന് അവസാനം രണ്ടും കെട്ടുന്നാ തോന്നണേ... ""
"" വർഷേ നീ മേടിക്കും ന്റന്ന്.. . ""
"" പിന്നെന്തിനാ വല്യേച്ചി നാണിച്ചോടി പോയെ.. പറ കേക്കട്ടെ...? ""
ഓ പെട്ട് ഇനിയെന്ത് പറയും.. അവളുടെ മട്ടും ഭാവവും കണ്ടിട്ട് എന്തൊക്കെയോ ചിന്തിച്ചു കുട്ടിട്ടുണ്ട്..
"" അത്.. അതുപ്പിന്നെയവൾക്ക് വട്ട് അല്ലാണ്ടെന്ത്.. ""
"" വട്ടല്ലേ.. മ്മ്.. നിക്കെല്ലാം മനസിലാവാണുണ്ട്.. നമ്മളായി ആരുടേം പ്രണയമൊന്നും തകർക്കാൻ വരണില്ലേ... ""
അവളാ പടവിൽ കുറച്ചൂടെ നീങ്ങി ഇരുന്ന് എന്നിട്ടൊരു പരിഹാസചിരിയോടെ പറഞ്ഞിട്ട് ന്നെ നോക്കി .,
"" ന്റെ പൊന്ന് മോളെ നീ ആവശ്യമില്ലാത്തതൊന്നും പറയല്ലേ.. ഒന്നുല്ലേലും നീയൊന്ന് ചിന്തിച്ചു നോക്ക്, ഇത്രേം നാളും മുഖത്തോട് മുഖം നോക്കിയാൽ മിണ്ടാത്തൊരുതി, അതും അമ്പിളിയെ പോലൊരു കുട്ടി, അവളുടെ കരണവും അടിച്ചു പൊളിച്ചു, അവളുടെ അച്ഛനേം ചെറിയച്ഛനേം മൊക്കെ തെറിവിളിച്ച ന്നോട് അവൾക്ക് പ്രേമം തോന്നാൻ ഇതെന്താ വല്ല സിനിമയുമാണോ...??""
ഞാൻ ഉള്ളകാര്യം ഉള്ളതുപോലെ യങ് പറഞ്ഞു.,
"" അതൊക്കെ ശെരിയായിരിക്കും ന്നാലും വല്യേച്ചിടെ യൊരു സ്വഭാവം വച് ഇത് ഏട്ടൻ പറയുന്നപോലെയൊന്നുമല്ല.. പോരാത്തതിന് ഞാൻ കണ്ടതുമാണല്ലോ... ""
അവള് വീണ്ടും ആ
💬 Comments
View all comments