Chapter Title : പ്രണയിനി 3 [വേടൻ]
കള്ള ചിരി ചിരിച്ചു..
"" ന്ത്.. ?? പോടീ പോടീ.. നിന്നോട് പറഞ്ഞിട്ടൊന്നും കാര്യേല്ല...
അല്ല നിന്നെ ന്തിനാ ഇപ്പോ ഇങ്ങട് കെട്ടിയെടുത്തെ.. ""
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി തന്നെ ചോദിച്ചതും അവിടെ ഒരു പുച്ഛ ഭാവം..
"" മ്മ്.. ന്തേ നിക്കിങ്ങോട്ട് വരാൻ മന്ത്രിടെ ശൂപാർഷ കത്തുവല്ലോം വേണോ.. അതീപറഞ്ഞപോലെ... ""
അവളാ മുഖം കോട്ടി തിരിഞ്ഞിരുന്നു.., ഞാനും ഒന്നും മിണ്ടാൻ പോയില്ലാ.
ഞാൻ മനസ്സിൽ ഓർത്തു ഇവളെന്തൊക്കെയോ വേണ്ടാത്തത് ചിന്തിച്ചിട്ടുണ്ട്, അതുമാത്രമല്ല അമ്പിളി അവളെന്തായിരിക്കും ഉദ്ദേശിക്കുന്നത്,, പ്രണയം ആണോ.. എയ്യ്..
ഇനി ആരേല്ലാം വന്നാലും പോയാലും ആരൂ അവളാണെന്റെ പ്രേമം.. അവളാണെന്റെ പ്രണയിനി.!
"" എവിടെയോ ന്തൊക്കെയോ ചീഞ്ഞു നാറണുണ്ട് ""
ഉള്ളിലെ സംശയത്തിന്റെ ഭാരം ഞാൻ പോലും അറിയാതെ പുറത്ത് വന്നുപ്പോയി..,
"" അതീ പായലിന്റെ യാവും...""
"" ന്ത്.....?? ""
"" ന്തോ ചീഞ്ഞു നാറണന്ന് പറഞ്ഞില്ലെ യിപ്പോ..,, അഹ് അതീ കുളത്തിലെ പായലിന്റെ ആകുമെന്ന്... ""
ഞാൻ തലക്ക് കൈ വച്ചു പ്പോയി, നിക്കുമാത്രം എന്തിനാണോ തിരഞ്ഞു പിടിച്ചു കോണ്ട് തരണത്.
"" നീ എണ്ണിറ്റെ.. പോയെ.. വീട്ടി പോയെ...!!""
"" ഓ യിപ്പോ നമ്മള് ന്തേലും പറയുന്നതിനായി കുറ്റം.., അല്ലേലും നിക്കിത് വരണം. പാവല്ലേ ഒറ്റക്കല്ലേ, ഇങ്ങട് പോന്നത് ന്നോർത്ത് വന്ന നിക്കിതു തന്നെ കിട്ടണം.. ""
"" നിക്ക് വേണ്ടിയാരും കഷ്ടപ്പെടേണ്ട പണ്ടും ഞാൻ ഒറ്റക്കായിരുന്നു ഇവിടെ ഇരിക്കാറ്,, അന്നേരമൊന്നും കാണാത്തവരെ നിക്കിപ്പോ ആവശ്യമില്ല.. ""
പറഞ്ഞതും ഒന്ന് തേങ്ങുന്ന സ്വരമാണ് കേട്ടത്, ഇയ്യോ പറഞ്ഞത് കൂടിപ്പോയോ.. ശേ.. അന്നേരത്തെ ആ ഒരുത്തില് പറഞ്ഞോയത ., എല്ലാം കൂടെ തലക്ക് കേറിപ്പോ പറ്റിപ്പോയി..
""വർഷേ.. ഡീ ഏട്ടനറിയാണ്ട് പറഞ്ഞതാ.. ങ്ങട് നോക്കിയേ ന്റെ കൊച്ച്.. ഹാ നോക്കന്നെ.. ""
എത്രയൊക്കെ പറഞ്ഞിട്ടും അവളെന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നുകൂടി ഉണ്ടായിരുന്നില്ല..അതോടെ കുറച്ച് പിരി കേറ്റി കൊടുക്കാം ന്ന് വെച്ച്
"" ഓ അത്ര വല്യ ഗമ ഉള്ളൊര് നമ്മളോട് കഷ്ടപ്പെട്ട് മിണ്ടണോന്നില്ലേ... "" പറഞ്ഞതിനൊപ്പം ഇടം കണ്ണിട്ടൊന്നു നോക്കി,
💬 Comments
View all comments