Chapter Title : പ്രണയിനി 3 [വേടൻ]
വാ പോത്തുന്ന കണ്ടു,, എക്കുന്നുണ്ട്..
"" കഷ്ടപ്പെട്ട് മിണ്ടാൻ വരണൊന്നും ആരും പറഞ്ഞില്ല.. ഹും.. ""
"" ആഹ് ഹ.. ന്നാ നിയിവിടെ ഇരുന്നോ. ഞാൻ പോവാ.. ""
"" പൊക്കോ.... പറച്ചില് കേട്ടാ ഞാൻ പിടിച്ചു വച്ചിരിക്കണ പോലെ തോന്നൂല്ലോ.. "" അവള് വീണ്ടും ഒന്നു പുച്ഛിച്ചു ചിരിച്ചു..,
"" മ്മ് ഇരുന്നോ.. പണ്ട് നമ്മടെ മുത്തച്ഛന്റെ മുത്തച്ഛൻ ഇവിടെയാ ഒരു പണിക്കാരനേം അയാള്ടെ ഭാര്യേം കൊന്ന് താഴ്ത്തിയത്.., നീയിവിടെ യിരി കുറച്ചരീമ്പം അവര് രണ്ടാളും വരും പ്പോ പിന്നേ ന്തേലും പറയാനും നിനക്കളാകും., ന്നാ പിന്നെ ഞാൻ പോട്ടെ..!"
മറുത്തൊന്ന് പറയാതെ ഞാൻ ആ പടികൾ കേറി വെളിയിൽ പതുങ്ങി നിന്നു.. അവൾ ഇപ്പൊ വരുമെന്ന് നിക്കറിയായിരുന്നു..കണക്കു കുട്ടലുകൾ തെറ്റില്ല...,..
"" ഉണ്ണിയേട്ട.... ഉണ്ണിയേട്ടാ.....
പോവല്ലെ.. നിക്ക് . .. നിക്ക് പേടിയാന്നെ..
ന്നേക്കൂടെ കൊണ്ടോ.. ഇവിടെ ന്തൊക്കെയോ ഒച്ച കേൾക്കാണു... ന്റെ ദേവി... ""
ഓടിയലച്ചു കയറിയത് ന്റെ മുന്നിലാണ്.. മുന്നിൽ ന്നെ കണ്ടതും ഒരു നിമിഷം നോക്കി നിന്നു പിന്നെയാതൊരു കരച്ചിലായി, നിമിഷങ്ങൾക്കകം അർത്ഥലച്ചു ന്റെ നെഞ്ചിൽ വീണു.,
"" വർഷേ മോളെ.. അയ്യെടി കുറുമ്പി..
നീ ഇത്ര ഉണ്ടായിരുനുള്ളോ.. കെട്ടിക്കാറായി ന്നിട്ടും നിന്ന് മോങ്ങണത് കണ്ടില്ലേ..
ടി പെണ്ണെ എണ്ണിറ്റെ മതി..ദേ നോകിയെ ആരേലും കാണുന്ന്..""
അവളെ ഞാൻ ന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി.., നിറഞ്ഞ മിഴികൾ തുടച്ചു ഞാൻ അവളെ സമാദാനപ്പെടുത്തി, ഓളം വെട്ടുന്ന കണ്ണുകൾ കണ്ടെന്നിൽ വാത്സല്യം നിറഞ്ഞു.. പതിയെ അവളുമായി ഞാൻ വീട്ടിലേക്ക് നടന്നു..
പോകുന്ന പൊക്കിൽ അവളുടെ വിഷമങ്ങൾ എല്ലാം മാറ്റികൊടുക്കാൻ നിക്ക് സാധിച്ചു. വീട് അടുകുംതോറും അവളുടെ നെഞ്ചിടിപ്പ് ഉയരുന്നതായി നിക്ക് തോന്നി, കാരണം പണ്ടെങ്ങോ വന്നതാണവൾ.
'" അമ്മോ... ഇതാരാ വന്നിരിക്കണെന്നൊന്ന് നോക്യേ.. ""
ഞാൻ അകത്തോട്ടു നീട്ടി വിളിച്ചതും പുറകിൽ ന്തോ കൊണ്ട് തല്ലിയ വേദന, വേദനകൊണ്ട മുഖവുമായി തല്ലുകിട്ടിയ പുറവും തിരുമ്മി തിരിഞ്ഞതും കണ്ടതൊരു ചൂലാണ്, കുറച്ചു ദൂരെ അതെറിഞ്ഞ ആളും.. മ്മേ... ന്നും വിളിച്ചുള്ള ന്റെ സ്വരം
💬 Comments
View all comments