Chapter Title : പ്രണയിനി 3 [വേടൻ]
കേട്ടതും ആദ്യം ഒന്ന് ഞെട്ടിയ വർഷ പിന്നേ ന്റെ അവസ്ഥ കണ്ടു ചിരിക്കണതാണ് കണ്ടത്..
"" നീയെ..നീ പോലീസായില്ലലോ...!
അവനെ.... അവൻ അതിന് മുന്നെ തല്ലും പിടിക്കും പോയിരിക്കണത്.., ഉമ്മറത്തു കാല് കുത്തിയാ അടുക്കളയില് ചട്ടുകം ഇരിപ്പുണ്ട് വച്ച് തരും ഞാൻ..
നീ വാ മോളെ... ""
ഇത്രേം പറഞ്ഞ് ജാൻസി റാണി അകത്തേക്ക് കയറി രംഗം ശാന്തമാക്കി. കൂട്ടിന് അവളേം കുട്ടിയുണ്ട്.. അല്ലേലിപ്പോ ആര് കേറണ് ഹും..!
ഞാൻ ആ പടിക്കെട്ടിൽ ഇരിപ്പുറപ്പിച്ചു ഉമ്മറത്തു കയറിയാൽ അല്ലെ വിഷയമുള്ളൂ.. ഇടക്ക് ചൊറിയാൻ അവൾ വർഷ എത്തിനോക്കുണ്ടായിരുന്നു.. കുറച്ച് നേരം ഇരുന്നപ്പോ ദൂരെന്ന് പച്ച പാട്ടുപാവാടയും ബ്ലൗസും ഇട്ടെന്റെ.. ന്റെ മാത്രം പെണ്ണ് വരണത് കണ്ടു ഞാൻ അവിടുന്ന് പൊടിയും തൂത്തെണ്ണിറ്റു കുറച്ച് അപ്പുറത്തെ ചായിപ്പിലേക്ക് കയറി അവളുടെ നടത്തതിന്റെ ഭംഗിയും നോക്കി നിൽപ്പായി..
കൈയിൽ കമ്പെന്തോ ഉണ്ട് അതും കറക്കി പാട്ടും പടിയാണ് വരവ്.. വന്നതേ വിളിച്ചു കൂവാൻ നിന്നവൾ വെളിയിൽ കിടക്കണ ചെരുപ്പ് കണ്ടോന്ന് ശംകിച്ചു.. ചുണ്ടുവിരൽ കടിച്ചോണ്ട് ആലോചിച്ചു നിക്കണ പെണ്ണിനെ ഞാൻ പതിയെ വിളിച്ചു
"" ഷൂ... ഷൂ....."" ചുറ്റും നോക്കി യൊന്ന് പേടിച്ചവൾ പെട്ടെന്ന് ന്നെ ആ ചായിപ്പിൽ കണ്ടതും ഒന്ന് ദീർഘ നിശ്വാസം വിടുന്നത്. അവിടെ ന്താ ന്ന് കണ്ണുകൊണ്ട് കാണിക്കുന്നതും കണ്ടതും
ഞനൊരു കള്ളചിരിയോടെ അവളെ അടുത്തേക്ക് വിളിച്ചു, ഇല്ലെന്ന് പറഞ്ഞകത്തേക്ക് ഓടാൻ നിന്നവളെ വീണ്ടും വിളിച്ചു അടുത്ത് കോണ്ട് വന്നതും ഒറ്റ വലിക്കു ഞാൻ അവളെ ചായിപ്പിൽ കയറ്റി കുറ്റിയിട്ടു..
"" ഹാ.. ന്താ ഈ കാണിക്കണേ.. ദേ മേമ്മ ഇണ്ട് അപ്പുറത്ത്.. ""
"" ആരുണ്ടായാലും നിക്കൊന്നുല്ല.. നീ യിങ്ങ് അടുത്തേക്ക് നിൽക്കന്റെ ആരൂ...! ""
"" കൊഞ്ചാതെ മാറ് ചെക്കാ... ! നിക്ക് പോയിട്ട് പണിയുള്ളതാന്ന്... ""
അവളെന്നെ തള്ളിമാറ്റാൻ നോക്കുന്നതിടയിൽ എന്തൊക്കെയോ പിന്നേം പുലമ്പി.
"" ഹാ പോക്കൊന്നേ.. നിക്കുള്ളത് തന്നിട്ട് പൊക്കോ.. ""
പറഞ്ഞതും ഒന്നാലോചിച്ചു പിന്നൊരു ചിരിയോടെ ന്റെ കവിളിൽ ചുണ്ടുചേർത്തവൾ ന്നോടടുത്തു നിന്നു..
"" ഇനി പൊക്കോ... ""
💬 Comments
View all comments