Chapter Title : പ്രണയിനി 3 [വേടൻ]
വർഷേടെ യാ...!! "" ന്നുള്ള ന്റെ മറുപടി വിശ്വസിച്ചില്ലവൾ., അവളേം കുറ്റം പറയാൻ ഒക്കുകേല ഇത് വരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.അതോണ്ട് തന്നെ ഒന്നും പറയാതെ അവളായി കണ്ടു ബോദിക്കട്ടെ ന്ന് വെച്ചു..
"" ദാ നോക്ക് നിയ്യ് ,, കണ്ടില്ലേ വെട്ടി വിഴുങ്ങുന്നത്, നിനക്കവിടെയൊന്നും തരണില്ലേ കൊച്ചേ...!!""
അകത്തേക്ക് കയറിയതും കണ്ടത് തീൻ മേശയിൽ ഇരുന്ന് വെട്ടി വിഴുങ്ങുന്ന വർഷേ ആണ്.. അതുകണ്ടതും ഞാൻ ഒന്ന് ചിരിച്ചുപോയി കവിളൊക്കെ വീർക്കാൻ പാകത്തിലാണ് കുത്തി കെട്ടിയിരിക്കുന്നത്, അതുപറഞ്ഞതും അവളൊന്ന് ചിരിച്ചു കാണിച്ചു, ബാസന്തി ചിരിക്കണ പോലെ... !
ഉടനെ അമ്മ വീണ്ടും ന്റെമേൽ പ്രഹരമേൽപ്പിച്ചു, ന്നെ ഇവര് കൊല്ലുന്നാ തോന്നണേ.. അത് കണ്ടു ചിരിക്കാൻ ഇപ്പൊ ഒരാളും കൂടെ കുടിന്ന് മാത്രം.
"" ന്തിനാടി നിന്നെ വല്യച്ഛൻ വിളിച്ചേ...!!""
വയ്ലുള്ളത് കഷ്ടപ്പെട്ടിറക്കി ന്റടുക്കൽ നിന്ന ആരൂന്നോട് അത് ചോദിക്കുമ്പോൾ ചുമ്മാ വിളിച്ചതാ ന്നുല്ല സ്റ്റീരം ക്ലിഷേ യുമടിച്ചു, അവളുമൊരു മറുച്ചോധ്യം,
"" മ്മ്.. ന്തോ പറ്റി ഇങ്ങോട്ടൊക്കെ ഇറങ്ങാനും മാത്രം... ""
"" എയ്യ് ഞാൻ ഉണ്ണിയേട്ടനെ കണ്ടപ്പോ വെറുതെ... ""
വർഷ....അവളെന്നെ നോക്കി പറയട്ടെ മറ്റേത് ന്ന് കണ്ണുകാണിക്കുന്നുണ്ട് ഞാൻ പറയല്ലേ ന്നും.. ഞങ്ങളുടെ രണ്ടാളുടേം മുഖത്തേക്ക് നീളുന്ന നാല് കണ്ണുകളെ ഞങ്ങൾ ശ്രദ്ധിച്ചില്ല..
"" അതല്ലല്ലോ... ന്തോ ഉണ്ട്.. ന്താ ഏട്ടാ... ""
ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞ് തടിയൂരാൻ നിന്നതും അവളുടെ ആ ഏട്ടാ വിളിയിൽ ഉള്ള ഈണത്തിന്റെ ഒഴുക്ക് പെട്ടെന്ന് ആ മറുതയ്ക്ക് മനസിലായി..
"" മോളെ അരുന്ധതി...! ആ ഏട്ടാ വിളി വേണ്ടാട്ടോ... അത് വേറെ ചിലർക്ക് ഇഷ്ടപ്പെട്ടുന്ന് വരില്ല...!""
ഈ പെണ്ണ് കുടുംബം കലക്കും, അതുവരെ ചിരിച്ചവൾ കണ്ണ് കൂർപ്പിക്കുന്നതും മുഖത്തേക്ക് ദേഷ്യം വരണതും ഞാൻ കണ്ടു.. ന്നോട് ന്താ ഉണ്ടായേ ന്ന് ചോദിക്കുമ്പോളും ഭാവത്തിന് മാറ്റമൊന്നുമില്ല,
"" നീ ഉണ്ണിയേട്ടനോട് ചോദിക്കണ്ട.. ഞാൻ പറയാം.. ""
"" ന്ത്... ഒന്നുല്ലടി....! വർഷേ നീ മിണ്ടാണ്ട് നിന്നെ..""
ന്ന് പറയുമ്പോളും കണ്ണുകൊണ്ട് അപേക്ഷിക്കുവാണ് ഞാൻ. പണ്ടായിരുന്നെങ്കിൽ ഇതൊക്കെ പുച്ഛിച്ചു കളഞ്ഞേനെ
💬 Comments
View all comments