Chapter Title : പ്രണയിനി 3 [വേടൻ]
ന്റെ മുഖത്തേക്ക് നോക്കി ന്നാൽ പെട്ടെന്ന് നോട്ടം മാറ്റി. ആ നോക്കിയ നിമിഷത്തിൽ ന്തിനായിരുന്നു ആ സോറി ന്നൊരു അർത്ഥം ഉണ്ടായിരുന്നു.
"" അതെ അറിയാതെ തല്ലിപ്പോയതാണ്... പെട്ടെന്ന് മനസിനേം ശരീരതേം നിയന്ദ്രിക്കാൻ പറ്റില്ല, അങ്ങനെയൊക്കെ കേട്ടപ്പോ..ആദ്യമായ ഒരു പെണ്ണിനെ.. ശേ... സോറി..!! ""
അധികം പറയാതെ ഞാൻ തിരിച്ചു നടന്നു, ഉള്ളിൽ ചെറിയ വേദന ഉണ്ടായിരുന്നു, കാരണം ഇന്നേവരെ ആരെയും ഞാൻ നോവിച്ചിട്ടില്ല. ന്നാൽ ഇപ്പോ ഉള്ളിൽ നിന്നാരോ തോന്നിക്കുന്നു അതെല്ലാം മാറാൻ പോവാണെന്നു
"" എന്തൊക്കെയാ പറഞ്ഞെന്നോ, ചെയ്‌തെന്നോ വല്ല നിച്ചയവും ഉണ്ടോ തനിക്,..! എടൊ ഉണ്ടോന്ന്.. ന്നിട്ടവസാനം ഒരു ചൊറിയും.. ""
കുറച്ചുദൂരം മുന്നോട്ടേക്ക് ചെന്നതും അവളെന്നെ തടഞ്ഞു നിർത്തി, ചിരിയാണെനിക് വന്നത്, അപ്പോളത്തെ അവളുടെ മുഖം ഒന്ന് കാണണം
"" ന്താടി നിന്റെ തന്തേം ക്കൂടികുത്തിപറഞ്ഞപ്പോ നിനക്ക് നൊന്തോ.. എടി നൊന്തോന്ന്... ""
"" ആഹ്ഹ് നൊന്തു... എന്തേ...? ""
"" ന്നാ കണക്കായി പ്പോയി. കൊണ്ടോയ് കേസോഡ്.. പോടി അവിടുന്ന്..""
കുറച്ചുനേരം മുഖത്തോട് മുഖം നോക്കി പിന്നേയതൊരു ചിരിയിലേക്ക് കൂപ്പുകുത്തി.എന്തെല്ലാമോ പറഞ്ഞവൾ ഞാനും, പണ്ടത്തെ കാര്യവും. അവളുടെ വിശേഷവുമെല്ലാം..കൂടെ ഞാൻ ടെസ്റ്റ് പാസ്സ് ആയതും ജോയിൻ ചെയ്യാൻ പറഞ്ഞതും എല്ലാം..
"" വീട്ടിൽ ല്ലാരും അറിഞ്ഞോ ഏട്ടാ... ""
"" വീട്ടിൽ എല്ലാരും അറിഞ്ഞോന്ന് ചോദിക്കാൻ ന്റെ വീട്ടിൽ എനിക്കെന്റെ അമ്മയല്ലെ ഉള്ളൂ.. ആ പാവം അറിഞ്ഞു... കരഞ്ഞോരുപാട് സന്തോഷം കൊണ്ടേ... ""
"" ചെറിയമ്മ പാവാ.. അതിന് കരയനെ അറിയൂ...
അച്ഛനും വലിയച്ഛനും ചെയ്തത്തിനൊക്കെ ന്നോടും ദേഷ്യമാണോ ഏട്ടാ.. ""
ന്റെ വാക്കുകൾ മുറിയുന്ന നിമിഷം അവളുടെ കണ്ഠങ്ങൾ ചെറുതായിയൊന്ന് ഇടറി, കണ്ണുകൾ നിറയാൻ അധികം സമയം വേണ്ട ഈ പെണ്ണുങ്ങൾക്ക് ന്നാൽ അവരെ പോലെ മനഃശക്തിയും കരുതും വേറെ ഒന്നിനും മില്ല താനും, സത്യമാണ് പെണ്ണൊരു പുസ്തകമാണ്.
"" നീയെന്താ വർഷേ ഈ പറഞ്ഞ് വരണേ... അങ്ങനെ ന്തേലും ന്റെ പെരുമാറ്റത്തിൽ നിന്നും ന്റെ കുട്ടിക്കിതുവരെ തോന്നിട്ടുണ്ടോ.. ""
"" എയ്യ് ഞാൻ വേർതെ... നിക്കങ്ങനെ തോന്നി., ഒന്നുല്ലല്ലോ
💬 Comments
View all comments