0%

Chapter Title : പ്രണയിനി 3 [വേടൻ]

Author : Kambikathakal Read All Parts 338

അതുമതിയെനിക് വാ നടക്ക്.. ""

കുറച്ചു നേരത്തെ നടത്തത്തിനോടുവിൽ അവൾ അവളുടെ തറവാട്ടിലേക്കും ഞാനെന്റെ വീട്ടിലെക്കും മടങ്ങി, വന്നപ്പോ അമ്മയെ കണ്ടില്ല അതോണ്ട് വിളിക്കാനും പോയില്ലാ അടുത്ത വീട്ടിൽ കാണും അല്ലാണ്ടത് എവിടെ പോവാനാ.. ഏതായാലും ഒരുറക്കം അങ്ങോട്ട് ഉറങ്ങി.

ന്തെല്ലാമോ ശബ്ദം കേട്ടാണ് ഞാൻ പിന്നീട് എണ്ണിക്കുന്നത്, എണ്ണിക്കണ്ട താമസം വെളിയിൽ ബഹളം, ഇതരടാ ഈ സമയത്ത് ഉമ്മറത്തുകിടന്ന് ബഹളം വയ്ക്കാൻ ന്നും മനസ്സിൽ ചോദിച്ചുകൊണ്ട് വെളിയിലേക്ക് ഇറങ്ങുന്നതിനു മുൻപേ അമ്മ മുറിയിലേക്കും എത്തിയിരുന്നു..

"" എടാ..നീയാ അമ്പിളിയെ തല്ലിയോ ഉണ്ണി...!!""

കേറിയ പാടെ അമ്മ വെപ്രാളപ്പെട്ടുക്കൊണ്ട് പറഞ്ഞാ സാരീ തലപ്പ് വിരലുകളിൽ ചുരുട്ടി ന്നെ നോക്കി, അപ്പോളേ അമ്മാവന്മ്മാർ വന്നെന്നെനിക് മനസിലായി,

"" അഹ് തല്ലി... വേണോന്ന് വെച്ച് ചെയ്തതല്ല പറ്റിപ്പോയി.. ""

"" നീയെന്തൊക്കെയാ ഉണ്ണി ഈ കാണിക്കണെ.. അവളെ തല്ലാൻ മാത്രം ഇപ്പൊ ന്താ ഇണ്ടായേ.. "

വാക്കുകൾ പറയുന്നതിനൊപ്പം ആ കണ്ണുകൾ ഇടക്കിടെ വെളിയിലേക്ക് നീളുന്നുണ്ട്, ഞാൻ ന്റെ ഒരു ടി ഷർട്ടും എടുത്തിട്ട് അമ്മയെ മറികടന്നു പോകുന്ന പൊക്കിൽ

"" വെറുതെ ന്റെ അച്ഛനെ പറഞ്ഞാൽ തല്ലല്ല ഞാൻ.. കൊല്ലാ ചെയ്യാ.. ""

വാക്കുകൾ മുഴുവപ്പിച്ചു ഞാൻ വെളിയിൽ ഉള്ള ആളുകളെ നോക്കി എല്ലാ നാറികളുമുണ്ടല്ലോ.

വിവരിക്കുന്നൊന്നുമില്ല കാരണം അതിനുള്ള യോഗ്യതയോ സ്ഥാനമോ ഇവർക്കില്ല, അല്ലെങ്കിൽ ഞനതവർക്ക് കൊടുക്കുന്നില്ല..

"" മ്മ് എന്തെ വിശേഷിച്ചു ഇങ്ങട്.. അനിയത്തിയെ തിരക്കി ഇറങ്ങിയതാണോ എല്ലാരും.. ""

അവരുടെ അടുത്തെത്തിയതും ഉമ്മറത്തു കിടന്ന പ്ലാസ്റ്റിക് കസേര വലിച്ചിട്ടു അതിൽ ഇരുന്നോണ്ട് ഒരു പുച്ഛത്തോടെ ഞാൻ അത് ചോദിച്ചതും എല്ലാരുടേം മുഖം പെട്ടെന്ന് ദേഷ്യം ഇരട്ടിച്ചു

"" ഞങ്ങടെ വീട്ടിലെ കുട്ടിയെ തല്ലിട്ട് നീ നിന്ന് നാടകം കളിക്കുന്നോ.. ഇവിടെ വാടാ നായെ..""

ശങ്കരൻ മാമ്മ പെടുന്നനെ ന്റെ കോളേറിനു പിടിച്ചു വെളിയിലേക്ക് ഇറക്കി ഞാൻ ഒന്നു വെച്ചു പോയി എന്ക്കിലും കൂടെ ചെന്നു.. അമ്മ എന്തോ പറഞ്ഞുവരോട് കരയുന്നുണ്ട്,

"" ഞങ്ങടെ വീട്ടിലെ കുട്ടിയെ തല്ലിയ ഇവനെ ഞങ്ങൾ തല്ലയല്ലടി ചെയ്യാ... മക്കളെ മര്യാദക്ക്

💬 Comments

View all comments