0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

എന്നാലും ജമീല അത് ശ്രദ്ധിച്ചു ......കൊള്ളാം ....റാവുത്തര്‍ക്കും അടി തെറ്റി തുടങ്ങിയിട്ടുണ്ട് .. ഈ ജമീല വിചാരിച്ചാല്‍ റാവുത്തരല്ല ഇന്നാട്ടിലുള്ള ഏതാണും അടി തെറ്റും

' ന്നാ ...കൊറച്ച് ചെമ്മീനാ ....നിന്‍റെ സ്പെഷ്യല്‍ തന്നെയായിക്കോട്ടെ...ഇന്നിനീം പോകുന്നില്ല .... ഇപ്പത്തെന് വേണ്ട ..വൈകിട്ടത്തെക്ക് ഒണ്ടാക്കി വെച്ചിട്ട് പോയാ മതി " ജെമീല ചെമ്മീന്‍ വാങ്ങി അടുക്കളയില്‍ കൊണ്ട് പോയി വെച്ചിട്ട് അയാള്‍ക്ക് ഊണ് വിളമ്പി ..

" നീയ് കഴിച്ചോ ജമീലാ ?"

" ഇല്ലണ്ണാ"

" എന്നാ കഴിക്ക് ...ഇനിയാരെ നോക്കി നിക്കുവാ "

ജമീല അടുക്കളയിലെ സ്റൂളില്‍ ഇരുന്നു ചോറ് കഴിക്കുന്നതിനിടെ റാവുത്തര്‍ വന്നൊന്നു നോക്കിയിട്ട് പോയി ...അത് ഇത് വരെ ഉണ്ടായിട്ടില്ലാത്തതാണ്, ജമീലക്ക് ഉള്ളില്‍ ആത്മ വിശ്വാസം കൂടി ... ഇനി അയാള്‍ ഒന്ന് മയങ്ങും ...നാല് മണി വരെ ... അത് കഴിഞ്ഞു വീണ്ടും ടൌണിലേക്ക് ... ആറു മണിയാകുമ്പോ ജമീല വൈകിട്ടത്തെക്കുള്ള ആഹാരവും റെഡിയാക്കി വീട്ടിലേക്ക് മടങ്ങും അതാണ്‌ പതിവ്

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ഡിസംബര്‍ 11.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''.

രാവിലെ പതിവ് പോലെ ഷാമോന്‍ ചന്തയിലേക്ക് നടന്നു . ജയേട്ടന്റെ വള വിറ്റാല്‍ പത്തെഴുപത്തഞ്ചു രൂപാ കിട്ടും . ഉമ്മാടെ മാല വിറ്റാല്‍ ഒരു മുപ്പതും കൂടി ..എന്നാലും വേണം രണ്ടേമുക്കാല്‍ കൂടി ....എവിടുന്നുണ്ടാക്കും ...അഥവാ ഉണ്ടാക്കി ആ സ്വര്‍ണം എടുത്തു വിറ്റാലും പിന്നെയും വേണമല്ലോ പൈസ .

" ഷാമോനെ ...കേറടാ' സലിം പിക്കപ്പ് കൊണ്ട് വന്നു നിര്‍ത്തി പറഞ്ഞു . ചന്തയിലെ പച്ചക്കറി വണ്ടിയാണ് .

" മഠത്തിലും ഹോസ്റലിലും ഉണ്ട്

💬 Comments

View all comments