0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

മൊബൈല്‍ നമ്പര്‍ താ ...ഞാനൊന്ന്‍ ആലോചിച്ചിട്ട് പറയാം ' വാതില്‍ക്കല്‍ എത്തിയ ഷാമോന്‍ തിരിഞ്ഞു നിന്ന് അവളോട് നമ്പര്‍ പറഞ്ഞു ,

" സാറെ ...എനിക്കെത്രയും പെട്ടന്ന് വേണം ..എന്നിട്ട് വേണം കുറച്ചു തുക കൂടി സങ്കടിപ്പിക്കാന്‍ , അതും ഈ ഇരുപതിനുള്ളില്‍ "

താര ചിരിച്ചു ...ആ ചിരി ഷാമോന്റെ മനസില്‍ കുളിര്‍മഴയാണ് പെയ്യിച്ചത്

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അന്നും ഷാനു അജയുടെ ക്ലാസ്സിനു മുന്നിലൂടെ രണ്ടു മൂന്നു പ്രാവശ്യം നടന്നിട്ടും അവനെ കണ്ടില്ല .. അവള്‍ പാലമരച്ചുവട്ടിലും പോയി നോക്കി

" എടി ...ആരെ കാണാനാടി ഇങ്ങോട്ട് വരുന്നേ .... മേലാല്‍ ഈ ഭാഗത്ത്‌ കണ്ടു പോകരുത് " മഹേഷ്‌ അവളെ കണ്ടതും പാല മരച്ചുവട്ടിലെ സിമന്‍റ് ബെഞ്ചില്‍ കയറി ആക്രോശിച്ചു .

ഷാനുവിന് ആകെ സങ്കടമായി ...കവിളുകള്‍ ചുവന്ന്‍ തുടുത്തു, ഇപ്പൊ പൊട്ടുമെന്ന രീതിയിലായി .. സുറുമയെഴുതിയ കണ്ണുകളില്‍ കണ്ണീര്‍ തുളുമ്പി

" ചേട്ടാ ...എനിക്ക് അജയുടെ നമ്പര്‍ ഒന്ന് തരാമോ ?" അവള്‍ അടുത്ത് വന്നു ചോദിച്ചപ്പോള്‍ മഹേഷ്‌ അമ്പരന്നു . അവളുടെ വിങ്ങിപോട്ടാറായ മുഖം കണ്ടപ്പോള്‍ അവനും വല്ലാതായി

" ഷഹാനക്ക് മൊബൈല്‍ ഉണ്ടോ ?" ഷാനു ഇല്ലന്ന്‍ ചുമല്‍ കൂച്ചി . മഹേഷ്‌ അവന്‍റെ മൊബൈല്‍ എടുത്തു അജയിനെ വിളിച്ചു ,അപ്പുറത്ത് ബെല്‍ അടിക്കുന്നത് കേട്ട് മഹേഷ്‌ അവള്‍ക്ക് കൊടുത്തു

ഷാനു അല്‍പം മാറി നിന്നു

' എന്താടാ മഹി ?"

' ഞാന്‍ ...ഞാന്‍ ഷഹാനയാ" മന്ത്രിക്കുന്ന പോലെ അവള്‍ പറഞ്ഞു

" ആര് ? ആരാന്നാ പറഞ്ഞെ ?'

💬 Comments

View all comments