Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
" ഞാന്‍ ..ഞാന്‍ ഷാനുവാ" അപ്പുറത്ത് അല്‍പ നേരത്തെ നിശബ്ധത
' എന്താ കോളേജില്‍ വരാത്തെ? ' ഷാനു വിങ്ങി വിങ്ങി ചോദിച്ചു
" ഞാന്‍ എന്തിനാ വരണേ ? ഞാനിനി വരണില്ല ' ഒരു നിമിഷ നേരത്തേക്ക് മിണ്ടാതിരുന്ന അജയ് പറഞ്ഞു . അത് കേട്ടതും ഷാനുവിന്‍റെ കണ്ണുനീര്‍ പുറത്തേക്ക് ചാടി
' വരണം ....ഞാന്‍ വെക്കുവാ " ഷാനു മൊബൈല്‍ അവിടെ വെച്ചിട്ട് മഹേഷിന്റെ നേരെ നൊക്കിയിട്ട ഷാള്‍ കൊണ്ട് വായും പൊത്തി ക്ലാസ്സിലേക്കോടി ...
ഉച്ചക്ക് ഇന്റര്‍ വെല്ലിനു ഷാനുവും ദേവികയും ക്ലാസില്‍ ഇരിക്കുവായിരുന്നു . അപ്പൊള്‍ മഹേഷും രണ്ട് കൂട്ടുകാരും കൂടി അവിടേക്ക് കയറി വന്നു . ഷാനു അവരെ കണ്ടതും ഷാള്‍ കൊണ്ട് തല ഒന്ന് കൂടി മറച്ചു
" അവന്‍ നാളെ വരൂന്ന് പറഞ്ഞു ' ഷാനുവിന്റെ മുഖത്തു പൂത്തിരി കത്തി "...തന്നോടൊന്നു കൂടി വിളിക്കാമോന്നു ...നമ്പര്‍ തരാം "
മഹേഷ് നമ്പര്‍ എഴുതാനായി കടലാസ്സ് തിരഞ്ഞപ്പോള്‍ ഷാനു തടഞ്ഞു
" ഞാന്‍ നോക്കിയാരുന്നു മഹേഷേട്ടാ ...94XXXXXX12 അല്ലെ "
" അമ്പടി ....നീയാള് കൊള്ളാല്ലോ ...ഹമം ... ഇവടെ കൂടെയല്ലേ സഹവാസം ...ഒത്തിരി കൂട്ട് കൂടണ്ട കേട്ടോ " ദേവികയെ നോക്കി അവന്‍ പറഞ്ഞപ്പോള്‍ ...ദേവിക അവന്‍റെ കയ്യില്‍ നുള്ളി ..
" നീ ഒലിപ്പിച്ചോണ്ട് ...വീട്ടിലേക്ക് വാടാ ചേട്ടാ ..."
' അയ്യോടി മോളെ ...ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ .... പിണങ്ങല്ലേ" അവന്‍ ദേവികയുടെ കവിളില്‍ തലോടി ..ആവളാ കൈ തട്ടി മാറ്റി മുഖം വീര്‍പ്പിച്ചു
💬 Comments
View all comments