Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
അവനൊരു മണ്ടനൊന്നുമല്ല . എല്ലാത്തിനും A+ വാങ്ങിയാണ് അവന്‍ പ്ലസ്‌ടൂ പൂര്‍ത്തിയാക്കിയത് .ഡിഗ്രിക്കും നല്ല മാര്‍ക്കുണ്ടായിരുന്നു .പിന്നെന്താണ് തുടര്‍ന്ന്‍ പഠിക്കാത്തത് എന്നല്ലേ ..പറയാം
ജമീലയുടെ കെട്ടിയോന്‍ അസ്സിസ് നല്ല ഒന്നാംതരം പാചകക്കാരനായിരുന്നു .അയാള്‍ . നാട്ടില്‍ അല്‍പം കടം ഒക്കെയായപ്പോള്‍ അസ്സിസ് ഗള്‍ഫിലേക്ക് പോയി .സ്വന്തമായൊരു വീട് ..മകളുടെ കല്യാണം . മകന്‍റെ തുടര്‍ പഠനം ..അങ്ങനെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ . അല്ലലില്ലാതെ ഉള്ളത് കൊണ്ട് ജീവിച്ചിരുന്ന .. പരസ്പരം സ്നേഹിക്കുന്ന ഒരു കൊച്ചു കുടുംബം ആയിരുന്നു അയാളുടേത് . ചെന്നു ആദ്യത്തെ മൂന്നാല് മാസം കുഴപ്പമില്ലായിരുന്നു . ജീവിതം പച്ച പിടിക്കുന്ന ഒരു തോന്നല്‍ ഉണ്ടായപ്പോളാണ് ആ ദുരന്തം .
അസ്സിസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ രണ്ടു പേര്‍ തമ്മിലുള്ള കലഹത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു . അസ്സിസും ജയിലിലായി . ഒരു വര്‍ഷത്തോളം ജയിലില്‍ . ഒരു മാസം മുന്‍പാണ് ജമീലയുടെ പേരില്‍ ഒരു പേപ്പര്‍ വന്നത് . പതിനഞ്ചു ലക്ഷം കെട്ടി വെച്ചാല്‍ കൊല്ലപ്പെട്ട ആളുടെ കുടുംബം മാപ്പ് കൊടുക്കും ..അസ്സിസ് രക്ഷപെടും . ജമീലയും ഷാമോനും അതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് ഇപ്പോള്‍ .. പോരാത്തേന് അസിസ് പോകാന്‍ വേണ്ടി പണയം വെച്ച പണ്ടങ്ങള്‍ എല്ലാം ലേലം ചെയ്യാന്‍ പോകുന്നു എന്ന നോട്ടീസും വന്നിരിക്കുന്നു
ഷാനു ആടിനെയും കെട്ടി വീട്ടില്‍ വന്നു കുളിച്ചൊരുങ്ങി . കോളെജിലേക്ക് പോയി . ഇരു വശവും മോസാന്ത പൂത്തു നില്‍ക്കുന്ന കോളേജിലെ വഴിയിലൂടെ അല്‍പം മുന്നോട്ടു കടന്നപ്പോള്‍ ഒരു ബുള്ളറ്റ് അവളുടെ മുന്നില്‍ വിളങ്ങി നിന്നു
"
💬 Comments
View all comments