0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

ഷാനു ...ഞാന്‍ പറഞ്ഞ കാര്യമെന്തായി ?"

ഷാനുവിന് ദേഷ്യം വന്നു .

" അജയ് ..മുന്നീന്ന് മാറ് ...എനിക്ക് പോണം " ഷാനു കടന്നു പോകാന്‍ തുനിഞ്ഞതും അജയ് അവളുടെ കയ്യില്‍ പിടിച്ചു

" ഷാനു ...ഐ ലവ് യൂ ...ഞാന്‍ സീരിയസ് ആയിട്ടാണ് " പറഞ്ഞു തീര്‍ന്നതും ഷാനുവിന്റെ കൈ അജയുടെ കരണത്തില്‍ പതിഞ്ഞു . അവന്‍ ഞെട്ടിത്തരിച്ചു നില്‍ക്കെ ഷാനു കോളേജിന്റെ ഉള്ളിലേക്ക് ഓടി .

ക്ലാസില്‍ ചെന്നു വിമ്മി കരയുകയായിരുന്നു അവള്‍

" ഷാനു ..എന്നാ പറ്റിയെടി മോളെ ..നീ എന്തിനാ കരയുന്നെ ?" ദേവിക അവളുടെ മുഖം പിടിച്ചുയര്‍ത്തി. നേര്‍സറി മുതലേ കൂട്ടുകാരണവര്‍

' അജയ് ...അവന്‍ ...അജയ് ..." കരഞ്ഞു കൊണ്ട് ഷാനു ദേവികയോട് നടന്നത് പറഞ്ഞു

" എന്‍റെ ഷാനു....നീ അവനെ അടിച്ചത് മോശമായി പോയി .... അറിഞ്ഞിടത്തോളം അവന്‍ വലിയ അലമ്പുള്ള ചെറുക്കന്‍ ഒന്നുമല്ല ..."

" നീയെന്താ ഈ പറയണേ ദേവി ?"

" ഞാനെങ്ങാനും ആയിരുന്നേല്‍ അവനെ പ്രേമിച്ചേനെ...ഒന്നുമല്ലേലും റീചാര്‍ജ് എങ്കിലും ചെയ്യിപ്പിക്കാലോ ...പിന്നെ അവന്‍ സുന്ദരനല്ലേ ....വലിയ സ്വത്തുള്ള വീട്ടിലെ പയ്യനും "

' അതെ ...അവനൊക്കെ പണത്തിന്റെ ഹുങ്കാ.... കാണാന്‍ മൊഞ്ചുള്ള പിള്ളേരെ കാണുമ്പോ അവനൊക്കെ ഇളക്കം തോന്നും ... എനിക്കൊന്നും വേണ്ട അവനെ " ഷാനു മുഖം തുടച്ചു .

കാര്യം ആ സമയത്ത് പെട്ടന്ന്‍ അടിച്ചതാണെങ്കിലും ഷാനുവിന് പശ്ചാത്താപം തോന്നിയിരുന്നു . കാരണം അജയ് നല്ല സുന്ദരന്‍ പയ്യനാണ് ..ഇതു പെണ്ണും ഇഷ്ടപെടുന്ന രൂപം .. വേറെ ഒരു

💬 Comments

View all comments