0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1289

തലമുറ ബാങ്കാണ് .. നോക്കാം .

അത് കഴിഞ്ഞു മൂന്നാല് പണി കിട്ടിയത് കൊണ്ട് ഷാമോന്‍ ഒന്ന് ഫ്രീയായത് നാലര കഴിഞ്ഞപ്പോഴാണ് . ഓടി കിതച്ച് അവന്‍ ബാങ്കിലെത്തി . കൊട്ട് ധരിച്ച ഒരു സുന്ദരി അവനെ വെല്‍ക്കം ചെയ്തു . ഷാമോന്‍ അവളോട് കാര്യം പറഞ്ഞു

" സര്‍ , എല്ലാവരും ഒരു മീറ്റിങ്ങില്‍ ആണ് .. സാറിരിക്ക്. ഇപ്പോള്‍ കഴിയും '

ഷാമോന്‍ അവിടെ ചെയറില്‍ ഇരുന്നു അഞ്ചു മിനുട്ടിനുള്ളില്‍ കൌണ്ടറിലെ ചെയറില്‍ സ്റാഫ് വന്നു നിരന്നു . അവന്‍ ഒരാളോട് പോയി കാര്യം പറഞ്ഞു ..റെസീപ്റ്റ് ഇല്ലാത്തതിനാല്‍ അയാള്‍ അവന്‍റെ പേരും അഡ്രെസ്സും നോക്കി സ്വരണപണയത്തിന്റെ ഡീറ്റെയില്‍സ് എടുത്തു

' സോറി സര്‍ ..ഈ ഉരുപ്പടി HO യില്‍ ആണ് ..നിങ്ങള്‍ക്ക് മൂന്ന്‍ നോട്ടീസ് വിട്ടതാണല്ലോ. ഇനിയിപ്പോ ലേലത്തിനു പിടിക്കുകയെ നിര്‍വാഹമുള്ളൂ"

ഷാമോന് ആകെ വിഷമമായി . അത്രയും സ്വര്‍ണം ലേലത്തില്‍ പോയാല്‍ വെറുതെ പോയി എന്നാണല്ലോ

" സര്‍ ...മാനേജരെ ഒന്ന് കണ്ടു നോക്ക് ... " അയാള്‍ ഷാമോന്റെ മുഖത്തെ വിഷമം മനസിലാക്കി ഫോണ്‍ എടുത്തു മാനേജരോട് അനുവാദം വാങ്ങി അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു .

പോഷ് ആയി ഫര്‍ണിച്ചര്‍ ചെയ്ത ഒരു റൂം ..

" സര്‍ ...ഇരിക്കൂ ...എന്താണ് കാര്യം ?"

ഷാമോന്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അവരെ നോക്കി ... നോക്കിയതും അവന്‍റെ മനസ്സില്‍ ഒരു കുളിര്‍മ അനുഭവപ്പെട്ടു . നെറ്റിയില്‍ ചന്ദന കുറി തൊട്ട് ചിരിക്കുന്ന ആ സുന്ദരിയെ കണ്ടതും അവനു ഒരാത്മവിശ്വാസം വന്നു

" സാറെ ...എന്‍റെ സ്വര്‍ണം ഇവിടെ പണയം വെച്ചിരുന്നു ..പല കാരണത്താല്‍ അത് എടുക്കാനോ പുതുക്കണോ സാധിച്ചില്ല ...ഇപ്പൊ അതെങ്ങനെയെലും എടുത്തു മറിച്ചു വില്‍ക്കാന്‍ പറ്റിയാല്‍ ഒരു സഹായം ആവും ...പ്ലീസ് ..എന്‍റെ അവസ്ഥ അതാണ്‌ " ഷാമോന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു .

' സര്‍ ... അത് HO യില്‍ ആണെന്നു അല്ലെ പറഞ്ഞത് ...ഞാനൊന്നു നോക്കട്ടെ " അവരെഴുന്നേറ്റു പുറത്തേക്ക് പോയി . ഷാമോന്‍ അവരെ തിരിഞ്ഞു

💬 Comments

View all comments