0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

....തരാതിരിക്കില്ല ............ ആ ധൈര്യത്തിലാണവള്‍ അഞ്ചു ലക്ഷം ഏറ്റത്.

അവളുടെ മുഖത്തെ നിശ്ചയദാര്‍ദ്ദ്യം കണ്ടവര്‍ പിന്നെയൊന്നും ചോദിച്ചില്ല .

മൂന്നു പേരും അല്‍പം സമാധനതോടെയാണ് അന്നുറങ്ങാന്‍ കിടന്നത്

''''''''''''''''''''''''''''''''''''''''''''''''''''''''''''''

ഡിസംബര്‍ 13

''''''''''''''''''''''''''''''''''''''''''''
ഷാമോന്‍ അന്ന് ചുറുചുറുക്കോടെ ജോലി ചെയ്തു ... ഉച്ച കഴിഞ്ഞപ്പോള്‍ അവനൊരു കോള്‍ വന്നു

" ഹലോ ....ആരാണ് ?'

" ഞാനാ ഷാമോനെ ..താര '

" ആ ...സാറോ? സാറേ എന്ത് പറ്റി .? പൈസക്ക് വല്ല കുഴപ്പവും ?" അവന്‍റെ സ്വരത്തില്‍ അങ്കലാപ്പ് നിറഞ്ഞിരുന്നു

" ഹ ഹ ...അതൊന്നുമല്ല ...താന്‍ അഞ്ചരക്ക് ടൌണിലെ കല്യാണി ടെക്സ്റയില്‍സിന്റെ മുന്നില്‍ വരണേ "

' വന്നേക്കാം സാറേ ...ഞാന്‍ പേടിച്ചു പോയി "

' പേടിക്കുവോന്നും വേണ്ട ...താര ജീവനോടെ ഉണ്ടേല്‍ തനിക്ക് പൈസ തന്നിരിക്കും ..പോരെ ?"

" അത് മതി സാറേ "

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''

"ദേ ...വരുന്നുണ്ടെടാ നിന്‍റെ മൊഞ്ചത്തി"

മഹേഷ്‌ പറഞ്ഞപ്പോള്‍ അജയ് തിരിഞ്ഞു നോക്കി . ചുവന്ന പട്ടു പാവാടയും , ബ്ലൌസുമിട്ടു , സ്വര്‍ണ നിറത്തിലുള്ള നൂലുകള്‍ പിടിപ്പിച്ച ഷോളും പുതച്ചു ഷാനു വരുന്നത് കണ്ടതെ അവന്‍റെ മനസ്സില്‍ കുളിര്‍കാറ്റ് വീശി

" എന്താ എന്‍റെ മൊഞ്ചത്തി കുട്ടി...എന്നെ കാണാണ്ട് ഇരിക്കത്തില്ലേ ഇപ്പൊ ?'

" പോ ...ഒന്ന് ....അതിനോന്നുമല്ല " ഷാനു ഇടം വലം നോക്കി

" പിന്നെന്താ ?"

" എനിക്കൊരു കാര്യം പറയാനുണ്ട് "

" പറഞ്ഞോളൂ എന്‍റെ മൊഞ്ചത്തി .."

' ഇവിടെ വെച്ചു വേണ്ട "

💬 Comments

View all comments