0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

അജയ് കൂട്ടുകാരുടെ നേര്‍ക്ക്‌ രണ്ടു മിനുറ്റ് എന്ന് ആഗ്യം കാണിച്ചിട്ട് അവളെയും കൂട്ടി കാന്റീനിലേക്ക് നടന്നു .... ആളൊഴിഞ്ഞ മൂലയിലെ കസേരയില്‍ ഇരുവശവും ഇരുന്നിട്ട് അജയ് അവളുടെ നേരെ നോക്കി ...ഷാനു മുഖം കുനിച്ചിരിക്കുവാണ്.... നഖം മൊത്തം കടിച്ചു തീരാറായി

" കാപ്പി കുടിക്ക് "

കാപ്പിയും ചൂട് പഴംപൊരിയും മുന്നിലേക്ക് നീക്കി വെച്ചു അജയ് പറഞ്ഞതും

" എനിക്കൊരു അഞ്ച് ലക്ഷം തരുമോ ?" പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അജയ് അമ്പരന്നു

" എന്ത് ? എത്ര രൂപയാ ?"

" അഞ്ചു ലക്ഷം ...ഞാന്‍ പിന്നെ തന്നോളാം ....." നഖം കടിച്ചവനെ നോക്കാതെ അവള്‍ മുട്ടുകള്‍ ഇറുക്കി പിടിച്ചു ഇടത് കാല്‍പാദം കൊണ്ട് വലതു കാല്‍ പാദത്തില്‍ ചവിട്ടി തിരുമ്മി

" എന്താ ..തനിക്കിത്ര ആവശ്യം ... എന്റെല്‍ അത്രയും പൈസയൊന്നും ഇല്ല '

ഷാനുവിന്റെ കണ്ണുകളില്‍ നിന്നും അണക്കെട്ട് പ്രവഹിക്കാന്‍ തുടങ്ങി

' എടൊ ...താന്‍ കരയാതെ .....ആരേലും കാണും ... "

ഷാനു മുഖം തുടച്ചിട്ടു അവനെയൊന്നു നോക്കുക പോലും ചെയ്യാതെ ഇറങ്ങിയോടി ...........

ഉച്ചക്കും ഇന്റര്‍വെല്ലിനുമൊക്കെ അവന്‍ വന്നു നോക്കിയിട്ടും ഷാനു മുഖം കൊടുത്തില്ല

ലാസ്റ്റ് അവറില്‍ മഹേഷ്‌ ദേവികയുടെ കയ്യില്‍ ഒരു കടലാസ്സ്‌ കൊടുത്തിട്ട് പോകുന്നതവള്‍ കണ്ടു ..

ദേവിക അതവള്‍ക്ക് കൊടുത്തു

" ഷാനു ....പ്ലീസ് ...കാള്‍ ...മീ '

ഷാനു ...കോളേജ് വിട്ടു വീട്ടിലേക്ക് പോയപ്പോള്‍ കണ്ട ഒരു STD ബൂത്തില്‍ കയറി അവനെ വിളിച്ചു

"ഷാനു ....ഷാനു ...താനാണോ ഇത് ..പ്ലീസ് ...പറ

💬 Comments

View all comments