Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
നിര്‍ത്തി താര എന്തോ പറഞ്ഞിട്ട് ഷാമോന്റെ അടുത്തെത്തി
" ഇവരെന്റെ ബാങ്കിന്‍റെ കസ്ടമറാ ഷാമോന്‍.... താന്‍ ടെസ്സയുടെ കൂടെ പോയി ആവശ്യത്തിനു ഡ്രെസ് എടുക്ക് ...യാത്രയുള്ളതല്ലേ"
' സര്‍ ...എനിക്ക് ..."
" പൊക്കോ ...ടെസ്സ എല്ലാം സെലക്റ്റ് ചെയ്തോളും .... താന്‍ സൈസ് മാത്രം നോക്കിയാല്‍ മതി "
താര മുകളിലേക്കുള്ള ലിഫ്റ്റില്‍ കയറിയപ്പോള്‍ ഷാമോന്‍ ടെസ്സയുടെ പുറകെ നടന്നു
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഡിസംബര്‍ 14
''''''''''''''''''''''''''''''''''''''''''''''''''''''''''''
' എന്താടി ഷാനു ..നീയിന്നു ക്ലാസ്സില്‍ പോണില്ലേ ?"
"ഇല്ലുമ്മ....തലവേദന പോലെ "
" ന്നാ ..മോള് കിടന്നോ ... പൈസയൊക്കെ ഉണ്ടാവും ...ഓരോന്നോര്‍ത്ത് തല പുകക്കണ്ട ... അണ്ണനെ കണ്ടെങ്ങനെയേലും പൈസ വാങ്ങണം ..അല്ലേല്‍ ഞാന്‍ പോകുന്നില്ലന്നു വെച്ചേനെ ...ഉമ്മ ചോറൊക്കെ വെച്ചു കൊടുത്തിട്ട് വേഗന്നു വരാം "
" സാരല്ല ഉമ്മാ ..... ഉമ്മാ പൊക്കോ ...പതിയെ വന്നാ മതി '
ജമീല അവള്‍ക്ക് കാപ്പി കൊടുത്തിട്ട് റാവുത്തരുടെ വീട്ടിലേക്ക് നടന്നു .
ഉച്ച ആയപ്പോള്‍ പുറത്തൊരു ഓട്ടോ വന്നു നില്‍ക്കുന്നത് കണ്ടു ഷാനു ജനാല തുറന്നു നോക്കി ...ദേവിക
" എന്താടി പോത്തെ നീ വരാത്തെ ...മനുഷ്യര്‍ക്കിവിടെ സ്വൈര്യം തരില്ല ... നീ ഇന്നലെ അജയോടു പിണങ്ങിയാണോ പോന്നെ ?"
" ഞാനാരോടും പിണങ്ങിയില്ല ..പിണങ്ങാന്‍ സ്നേഹം ഉണ്ടെലല്ലേ ......"
' എന്നാ പിന്നെ നീ തന്നെയങ്ങ് പറഞ്ഞേരെ .....ഇന്നാ സംസാരിക്ക്'
' ദേവിക ബാഗില്‍ നിന്ന് മൊബൈല്‍ എടുത്തു നീട്ടി .
' എനിക്കൊന്നും വേണ്ട ..ഞാനാരോടും സംസാരിക്കുന്നില്ല "
" ഡി
💬 Comments
View all comments