Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
എന്നറിയാനാ .... വിരലിനു തന്നെയാ "
" ശ്ശൊ ..പോ ഒന്ന് "
' ഇക്ക ...നമുക്ക് ദേവികുളം റൂട്ടിലെക്കാ പോകണ്ടേ "
വണ്ടി ടൌണിലേക്ക് തിരിയുന്നത് കണ്ട താര പറഞ്ഞു ... ഷാമോന്‍ പാലത്തിലേക്ക് വണ്ടി തിരിച്ചു
" ഈ റൂട്ടില്‍ അല്ലെ നമ്മളു വന്നെ ...?"
"ഹമം ...മൂന്നാര്‍ ടൌണിലൂടെ ഒന്ന നടക്കാന്‍ വേണ്ടി ....."
" എന്നിട്ട് നടന്നോ ?"
"നാളെ ആവട്ടെ .... "
താര അവനു വഴി പറഞ്ഞു കൊടുത്തു . വണ്ടി ഹോട്ടലിന്‍റെ പാര്‍ക്കിങ്ങില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി വന്നു വാതില്‍ തുറന്നു .
" സാര്‍ ...കീ തന്നാല്‍ മതി ...ഞാന്‍ ലഗ്ഗേജ് കൊണ്ട് വന്നേക്കാം " താരയും ഷാമോനും റിസപ്ഷനിലേക്ക് കയറി . താര ലെഡ്ജറില്‍ ഒപ്പിട്ടു
" മാഡം... ... എല്ലാം റെഡിയാണ് ... നിങ്ങള്‍ പോന്നോളൂ " റിസപ്ഷനിലെ ബോയ് അവരുടെ മുന്നേ നടന്നു ... അല്‍പം നടന്നിട്ടാണ് അവര്‍ ആ കൊട്ടെജില്‍ എത്തിയത്
" മാഡം ...ഫുഡ് എത്തിച്ചെക്കട്ടെ ?"
" ഹമം .." താര അകത്തേക്ക് കയറി , ഷാമോനും ... ഹാളിലെക്കാണ് കയറി വരുന്നത് ... ഹാളിന്‍റെ ഇരു വശത്തും രണ്ടു മുറികള്‍ ഉണ്ട് ...
ഷാമോന്‍ ഒരു മുറി തുറക്കാന്‍ തുടങ്ങിയപ്പോള്‍ താര അവനെ വിലക്കി
" ഒരു മിനുറ്റ് ..കേറല്ലേ " താര അവനെ അവിടെ നിര്‍ത്തി മുറിയിലേക്ക് കയറി , ലൈറ്റിട്ടു നോക്കിയിട്ട് തിരിച്ചിറങ്ങി
" ഇവിടെ വേണ്ട ...ആ മുറി മതി " ഷാമോന്‍
💬 Comments
View all comments