0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.6K
.. ഞാൻ വീണ്ടും തുടർന്നു ... )) .... "" പക്ഷെ ഇവിടെ ഞാനല്ല ഈ ബാഗാണ് എന്റെ പുഷ്പക വിമാനത്തിൽ വരാൻ പോണേ .... അവൻ ചൂടാവുന്നതു കാണാൻ നല്ല രസമുള്ളൊണ്ട് ഞാൻ പരമാവധി " പുഷ്പകവിമാനം "" എന്ന വാക്ക് വേണ്ടുന്നോടത്തും , വേണ്ടാത്തൊടത്തും ഒക്കെ തിരുകി കേറ്റി................ "" "" ഓഹോ... എങ്കിൽ പിന്നെ ഏത് പൂ++!ലാ നിന്റെ ഈ പുഷ്പക വിമാനം ഇരിക്കണേ... ഇന്നെങ്കിലും ആ സാധനം ഇങ്ങോട്ട് വരോ................... "" ഇങ്ങോട്ട് വരുവൊന്നുമില്ല ,, എന്റെ വിമാനം ഇവിടെ തന്നെ ഉണ്ട് മോനെ.......... ഞാനെന്റെ ബാഗിന്റെ സിപ് പതിയെ തുറന്നു..... എന്റെ പുഷ്പക വിമാനം കാണാനുള്ള ആകാംക്ഷയിൽ അജുവും എന്റെ ബാഗിലേക്ക് തന്നെ നോക്കിയിരുന്നു ....... "" ട്രാവൽ ബാഗിന്റെ സിപ് തുറന്ന് ഞാൻ പുറത്തേക്ക് എടുത്ത ഐറ്റം കണ്ട അവന്റെ കണ്ണൊക്കെ വികസിക്കുന്നതും , പതിയെ ദേഷ്യം മാറി ചുണ്ടിൽ ഒരു ചിരി വിരിയുന്നതും 8 k റെസൊല്യൂഷനിൽ ഞാൻ സ്‌ലോമോഷനിൽ കണ്ടു...... "" ഞാൻ ആ ഐറ്റം എടുത്ത് അവന്റെ കയ്യിൽ തന്നെ വച്ച് കൊടുത്തു്.... "" ഇതാണ് മോനെ , എന്റെ പുഷ്പകവിമാനം..... """ DJI MAVIC 2 PRO.. """...... { എട്ടുകാലിയുടെ രൂപാകൃതിയിൽ ഉള്ള , എന്നാൽ നാല് കാലുള്ള ചാര നിറത്തിലുള്ള ഒരു പവര്ഫുൾ ഡ്രോൺ. മുന്നോട്ടും പിന്നോട്ടും ആയി നീണ്ട് നിക്കുന്ന ആ 4 കാലുകളിലും മുകളിൽ നീളൻ എയർ ബ്ലേഡും , താഴെ ലൈറ്റ് അടങ്ങിയ ഇൻഡിക്കേറ്റർ സെന്സറും..

💬 Comments

View all comments