0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
കറക്കം നമ്മടെ രാക്ഷസനിൽ ചലനം സൃഷ്ടിച്ചു... പറന്ന് തുടങ്ങുമ്പോൾ മുതൽ വിശ്രമിക്കും വരെ കണ്ട കാഴ്ചകൾ ഒക്കെ ഓട്ടോമാറ്റിക് ആയി അവന്റെ മെമ്മറിയിൽ സേവ് ആവും.., മാത്രമല്ല, പറക്കുമ്പോൾ അവൻ കാണുന്ന കാഴ്ചകളൊക്കെ 4k ക്ലാരിറ്റിയിൽ നമുക്ക് തത്സമയം ഫോൺ സ്‌ക്രീനിൽ കാണാം...... ടോപ് പൊസിഷൻ ബട്ടനിൽ വിരൽ അമർന്നതും ഒരു ചെറിയ ഇരമ്പലോടെ മെല്ലെ അവൻ ഉയര്ന്നു പൊങ്ങി.... ഇടത്തോട്ടും വലത്തോട്ടും താഴോട്ടും , മേലോട്ടും അവനെ പൊസിഷൻ മാറ്റി പറത്തി ഞാൻ അവനെ ഒന്നൂടെ ടെസ്റ്റ്‌ ചെയ്തു .... അവൻ പറന്ന് നടക്കുന്നത് ആരേലും കണ്ടാൽ പ്രശ്നമാവുന്നതു കൊണ്ട് ഞാൻ ചാമ്പ മരത്തിന്റെ ഇലകൾക്കിടയിൽ ഓഫ്‌ ആക്കാതെ അവന്റെ പൊസിഷൻ ലോക്ക് ആക്കി നിർത്തി.... , നല്ല ബാറ്ററി കപ്പാസിറ്റി ഉള്ളതോണ്ട് പെട്ടെന്നൊന്നും അവൻ ഉറങ്ങില്ല.. ബാഗും താങ്ങി മറഞ്ഞിരിക്കുന്ന അവനെ ഇപ്പൊ ഒറ്റനോട്ടത്തിൽ ആർക്കും അവനെ കാണാൻ കഴില്ലെന്ന് ഉറപ്പാക്കി., ഞങ്ങൾ മാറി നിന്നു..... "" അജൂ.., ടാ , ആ ബസ് എപ്പ എത്തൂന്നാ പറഞ്ഞെ.., നേരം 7. 30 ആയല്ലാ................. "" അറിയില്ല , അളിയാ , 7 മണിക്ക് ഇങ്ങോട്ടേക്കു ഓലത്താ , 8.30 മണിക്ക് പുറപെടാ എന്നൊക്കെയാ ആ കറിയാച്ചൻ മൈ®ൻ പറഞ്ഞെ... ഇനി ഏത് നേരത്താണാവോ എഴുന്നള്ളാൻ പോണേ.......... ഇത് പറഞ്ഞവൻ നാക്കു വായ്ക്കുളില്ലേക്ക് കേറ്റിയതും ചെവിയുടെ ഇയർഡ്രം വരെ അടിച്ച് പോവുന്ന ഹോ ണിന്റെ അകമ്പടിയോടെ ഞങ്ങൾക്ക് പോകാനുള്ള ബസ് കവാടം കടന്ന് ഉള്ളിലേക്ക് വന്നു....... "" ചേട്ടാ....., ദേ... ഇപ്പറത്തേക്ക് നീക്കി നിർത്ത്.........

💬 Comments

View all comments