Chapter Title : ?രാവണചരിതം 1 [LOVER]
അങ്ങനെ ഓരോത്തരും വരിവരിയായി നിന്നു.., ചിലരെ ഒക്കെ അങ്ങേര് മുഖം നോക്കി , വിട്ടു , ചിലരുടെ ബാഗിൽ വെറുതെ ഒരു നോട്ടമെറിഞ്ഞിട്ട് കേറിക്കോളാൻ പറഞ്ഞു..... നോക്കി നോക്കി അയാൾ എന്റെ അടുത്തെത്തി......
"" ആ താൻ അങ്ങട് നീങ്ങി നിക്ക് , അവസാനം വിശദമായി നോക്കാ.................... എന്നും പറഞ്ഞയാൾ എന്നെ മാറ്റി നിർത്തി ബാക്കി ഓരോരുത്തരുടെ ബാഗ് നോക്കാൻ പോയി.........
"" അയാള് പറഞ്ഞത് കേട്ട് അവിടെ കൂടി നിന്ന അദ്യാപകരുൾപ്പെടെ വായ പൊത്തി ചിരി തുടങ്ങി.. .......
" ഉള്ളിലേക്ക് ഇരച്ചെത്തിയ ദേഷ്യവും, അയാളെ നിന്ന നിൽപ്പിൽ ദഹിപ്പിക്കാൻ കെൽപ്പുള്ള തീയും എന്നിൽ നിന്നു പുറത്തേക്ക് കടക്കാതിരിക്കാൻ ആർക്കും മുഖം കൊടുക്കാതെ നീങ്ങി നിന്നു.... ഒരു വെറുക്കപ്പെട്ടവനെ പോലെ...............
"" എല്ലാരുടെ ചെക്കിങ്ങും കഴിഞ്ഞ് അയാൾ എന്റെ അടുത്തേക്ക് വന്നു......
"" ആ ഇനി നിന്റെ സഞ്ചി തുറന്നെ.., കാണട്ടെ എന്തൊക്ക സാധനങ്ങളാ ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നു.................... ""
" ഞാൻ എന്റെ ട്രാവെൽ ബാഗിന്റെ സെന്റർ സിപ് തുറന്നു..... അയാളെ കാണിച്ചു.....
"" ഇങ്ങനെ കാണിച്ചാ പോരല്ലോ..., കൊട്ടിക്കോ...., എല്ലാം പുറത്തേക്ക് കൊട്ടിക്കോ.... എനിക്കെല്ലാം അരിച്ചു പെറുക്കി നോക്കണം... നീയല്ലേ മുതല്................. അയാള് എന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല , ഈ സമയത്തും എന്നെ മാനസികമായി തളർത്താനുള്ള ഒരു ചാൻസുo, ഈ മൈ®ൻ വിടുന്നില്ല......
"" തലയുയർത്തി നോക്കുമ്പോൾ എല്ലാരും,, ....... ബാക്കി നിന്ന സാറുമ്മാരു വരെ ബസിൽ കേറി, സീറ്റ് പിടിച്ചു... എല്ലാരും ഇപ്പോ എന്തോ കൊമെടി സിനിമ കാണുന്ന സന്തോഷത്തോടെ വിൻഡോയിൽ
💬 Comments
View all comments