0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
കൂടി കാട്ടാളൻ എന്നെ കുടയുന്നതും നോക്കി നിക്കുവാണ്.......... "" നാണക്കേടിൽ കുളിച്ച് നിക്കുന്ന എനിക്ക് അവരുടെ പരിഹാസച്ചിരി ഒരു കുളിരായി തോന്നിയില്ല...... "" നോക്കി നിക്കാണ്ട് തുറക്കഡോ , ബാഗ്....... അയാൾ പിന്നേം അലറി.......... "" 4 ഷർട്ട്‌, 2 t ഷർട്ട്‌, 5 ജീൻസ് , ഫോണിന്റെ ചാർജർ , പവര്ബാനക് , ബ്ലൂടൂത്ത് എയർഫോൺ..., ഉള്ളിൽ ഇടുന്ന ഐറ്റംസ്..., അങ്ങനെ എന്റെ ബാഗിൽ ഉള്ള എല്ലാത്തിലും അയാളുടെ ദൃഷ്ടി പതിഞ്ഞു .... ബാഗ് പരിശോധന കഴിഞ്ഞ് എന്റെ ഓരോ പോക്കറ്റുകളിലും എന്താണിരിക്കുന്നതെന്നു തപ്പി നോക്കീട്ടാ ആ പുണ്ടച്ചി മോൻ എന്നോട് കേറിക്കോളാൻ പറഞ്ഞെ ............. എന്റെ ബാഗിൽ നിന്ന് എന്തേലും കിട്ടും എന്ന് അത് വരെ ആകാംഷയോടെ നോക്കിയിരുന്നവരൊക്കെ ചമ്മി , മുഖം മെല്ലെ ഉള്ളിലേക്ക് വലിച്ചു....... "" ഞാൻ മെല്ലെ ബസിലേക്ക് കേറി...., ആദ്യത്തെ സീറ്റുകൾ എപ്പോഴത്തെയും പോലെ അദ്ധ്യാപകര് കയ്യടക്കിയിട്ടുണ്ട്..... വലത്തെ ഭാഗത്തു ആൺകുട്ടികളും, ഇടതു ഭാഗത്തു പെണ്കു്ട്ടികളും ഇരിക്കണം എന്നുള്ള കാട്ടാളന്റെ ആജ്ഞ അനുസരിച്ചു എല്ലാരും ഇപ്പൊ അങ്ങനെയാണ് ഇരിക്കുന്നത്... അതിന്റെ ആയുസ്സ് വണ്ടി ഓടിത്തുടങ്ങുന്നതു വരെയാണെന്നു ഞങ്ങളുടെ കൂടെ വന്നിരിക്കുന്ന സാറുമ്മാർക്ക് വരെ അറിയാം..... "" എന്റെ തലവെട്ടം വണ്ടിക്കകത്തു കണ്ടതും എല്ലാരും വീണ്ടും ചിരി തുടങ്ങി.., ആദ്യത്തെ സീറ്റിൽ ഇരിക്കുന്ന രാജി മിസ്സിന് മാത്രം എന്നോടെന്തോ സോഫ്റ്റ്‌ കോർണർ ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു അവര് മാത്രം എന്റെ മുഖത്ത് നോക്കി പരിഹാസത്തിന്റെ നേരിയ അംശം പോലും ഇല്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ചു..., അവരുടെ തൊട്ടടുത്തിരുന്ന , സൂസൻ

💬 Comments

View all comments