Chapter Title : ?രാവണചരിതം 1 [LOVER]
മിസ്സ് എന്റെ നിഴൽ കണ്ടപ്പോ തന്നെ ഏതോ പുഴുത്ത പട്ടിയെ കണ്ടപോലെ തല വെട്ടിച്ചിരിപ്പാണ്... പിൻ സീറ്റുകളിൽ ഇരിക്കുന്ന പീറ്റർ സാറും , അജയ് സാറും കൂടി എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്... അത് കണ്ടാലേ അറിയാം എന്നെ പറ്റിയാണെന്ന്....
പെൺകുട്ടികളുടെ സൈഡിൽ നിന്ന് ചില അടക്കം പറച്ചിലുകൾ കേൾക്കുന്നുണ്ട്., ഉണ്ടാവുമെന്നറിയാമെങ്കിലും അതിന്റെ ഏതെങ്കിലും ഒരറ്റത്ത് എന്റെ പേര് കേൾക്കുന്നുണ്ടോ എന്ന് ഞാൻ ചെവിയോർത്തു...
സഞ്ജുവും , അവന്റെ ഗാങ്ങും എന്നെ കണ്ടപ്പോൾ തന്നെ സ്ഥിരം കണ്ണ് തുറിച്ചുള്ള കലിപ്പ് ഭാവത്തിലാണ്.. അടുത്ത് അദ്ധ്യാപകരില്ലെങ്കിൽ ഏത് നിമിഷവും ഞങ്ങൾ തമ്മിൽ ഇടി പൊട്ടും ... എന്നെ കോളേജിൽ നിന്ന് പുകച്ചു പുറത്ത് ചാടിക്കാൻ പരമാവധി ശ്രമം അവര് നടത്തി പരാജയപ്പെട്ടതാണ്...
"" പോടാ poo®ന്മാരെ "" എന്ന് അവർക്കു മാത്രം കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞിട്ട് ഞാൻ മുന്നോട്ട് നടന്നു.., ഇപ്പൊ ഒരു സീൻ ഉണ്ടായാൽ കാട്ടാളൻ എടുക്കുന്ന തീരുമാനങ്ങളെ ഭയന്നിട്ടാകണം അവര് എന്നെ നോക്കി പല്ലിറുമ്മിയതല്ലാതെ എനിക്ക് നേരെ ചെറുവിരൽ പോലും അനക്കിയില്ല......
"" അടുത്ത കാൽവെപ്പിൽ എന്റെ മുഖം ഒരു സ്ഥലത്ത് തറച്ചു.. " ശില്പ ""... ഒരിക്കൽ എന്നോട് ഒലിപ്പിച് നടന്നിരുന്നവൾ , ഇപ്പോ എന്നെ കണ്ട് അറപ്പോടെ , പുച്ഛത്തോടെ ഇരിക്കുന്നു........... അത് കണ്ടപ്പോൾ എന്റെ രക്തം തിളക്കാൻ തുടങി... .. അതികം നേരം അത് നോക്കി നിന്നാൽ ഞാൻ ഉള്ളിൽ കൺട്രോളിൽ വച്ചിരിക്കുന്ന എന്നിലെ രാക്ഷസൻ പുറത്തേക്ക് ചാടുമെന്നു അറിയാവുന്നത് കൊണ്ട് ഞാൻ കുറച്ചൂടെ മുന്നിലേക്ക് നടന്നു.....
ഞാൻ അടുത്തിരിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ
💬 Comments
View all comments