Chapter Title : ?രാവണചരിതം 1 [LOVER]
എന്നിലെ തീ അതിന്റെ ഇരയെ വിഴുങ്ങാൻ പുറത്തേക്ക് കുതിക്കാൻ ഒരുങ്ങി...... അതേ....... തന്റെ ഇരയെ ആ തീ തിരിച്ചറിഞ്ഞിരിക്കുന്നു......
"" അവൾ..., അനൂജ.... """"
എന്റെ ജീവിതം തുലച്ച ആ നശിച്ചവൾ... എന്റെ സാന്നിധ്യം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ എനിക്ക് മുഖം തരാതെ ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുന്ന അവളെ കണ്ടിട്ടാണ് എന്നിലെ കോപം ഇരച്ചു കയറിയതും, തീ ഇപ്പൊ അവളെ വിഴുങ്ങും എന്ന സ്ഥിതിയിൽ നിക്കുന്നത്.......
"" ടാ , രഞ്ജു..., ഇങ്ങ് പോരേ......... """"
ലാസ്റ്റ് സീറ്റിൽ നിന്നും അജുവിന്റെ ആ വിളിയാണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്... അല്ലെങ്കിൽ നോട്ടം കൊണ്ട് അവളെ ചുട്ടെരിച്ചു ഞാൻ അവിടെ തന്നെ പാറ പോൽ ഉറച്ച് പോയേനെ.......
തത്കാലം എന്നെ തന്നെ വളരെ പാട്പെട്ട് നിയന്ത്രിച് ഞാൻ അവന്റെ അടുത്തേക്ക് നടന്നു..... ഇപ്പൊ വെറുതെ ഒരു സീൻ ഉണ്ടാക്കിയാൽ പിന്നെ പിന്നീടുള്ള എല്ലാ പ്ലാനും പൊളിയും., എന്ന ഒറ്റക്കാരണം കൊണ്ട് എനിക്ക് പുറത്തേക്ക് ഒഴുകാൻ വെമ്പി നിക്കുന്ന ഉള്ളിലെ അഗ്നിപർവ്വതo മൂടി വെക്കേണ്ടി വന്നു...
ഞാൻ അജു എനിക്ക് വേണ്ടി നേരത്തെ സെറ്റ് ആക്കി വച്ച ആ ബാക്ക് സീറ്റിലേക്ക് പോയി.......
"" അളിയാ... കണ്ട്രോൾ..... ഇപ്പോ അടങ് നീ... സമയം ആവുമ്പോ.., നമുക്ക് പണി കൊടുക്കാ... വെറുതെ ഒരു സീൻ ഇവിടെ നടന്നാ അത് നമ്മടെ പ്ലാനിങ് മൊത്തം തകർക്കും..... .......... പിന്നെയും എന്തൊക്കെയോ പറഞ്ഞവൻ എന്നെ കൂൾ ആക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു....
"" സാധാരണ ഗതിയിലേക്ക് വരാൻ അപ്പോഴും ഞാൻ ശെരിക്ക് കഷ്ടപ്പെടുകയായിരുന്നു......
💬 Comments
View all comments