Chapter Title : ?രാവണചരിതം 2 [LOVER]
സൈന്യത്തെ പോലെയായിരുന്നു അവര്ടെ വരവ്.....
മുന്നിൽ ഞങ്ങൾടെ കാട്ടാളൻ പ്രിൻസി , ആളെ കണ്ടാ തന്നെ അറിയാ കട്ട കലിപ്പിലാണ്.., പിന്നിൽ ഭടന്മാരെ പോലെ കൊറേ അധ്യാപകരും...
"" ഡോ.... താനൊന്ന് പുറത്തേക്ക് നിന്നെ.......... ""' എന്നെ ക്ലാസ്സിന്റെ ഉള്ളിൽ കണ്ടതും കാട്ടാളൻ കിടന്ന് അലറി ....
"" എന്താ നടക്കുന്നതെന്ന് അറിയാതെ വായും തുറന്ന് പിടിച്ച് ഞാൻ യാന്ത്രികമായി പുറത്തേക്ക് നടന്നു........
"" ഞങ്ങടെ ബാച് മുഴുവൻ പുറത്ത് നിക്കുന്നുണ്ട്... പക്ഷെ ആർക്കും എന്താ സംഭവം എന്ന് ഒരു പിടീം ഇല്ല......
'" ഞാൻ നേരെ അജൂന്റെ അടുത്തേക്ക് ചെന്നു.....
"" ടാ ,.... ഇതെന്താ നടക്കണേ.. എന്താണ് സീൻ...........
'" അജു - അറിഞ്ഞൂടാ അളിയാ , എന്തോ വമ്പൻ സീൻ ആണെന്നാ തോന്നണേ....., കാട്ടാളൻ എല്ലാരോടും ചൂടാവുന്നുണ്ടായിരുന്നു.................
"" എല്ലാരും ഇങ്ങോട്ട് നിന്നെ...... ""
" വെളിയിൽ നിന്ന ഞങ്ങളെ കാട്ടാളൻ അകത്തേക്ക് മാറ്റി നിർത്തി.... പക്ഷെ ആരെയും സീറ്റിലേക്ക് പോവാൻ അനുവദിച്ചില്ല.....
" നിങ്ങളുടെ ക്ലാസ്സിൽ ആരുടെയെങ്കിലും കയ്യിൽ, ഡ്രഗ്സ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഏൽപ്പിക്കണം.......... തന്റെ വയറിനു താഴെ ഇട്ടിരുന്ന ബെൽറ്റ് നേരെയാക്കി കൊണ്ട് കാട്ടാളൻ പറഞ്ഞു..
"" അപ്പൊ, അതാണ് കാര്യം, ക്ലാസ്സിൽ ആരുടെയെങ്കിലും കയ്യിൽ ഡ്രഗ്സ് ഉണ്ടോന്ന് അറിയാനുള്ള കഴപ്പുകളാ...........
"" 5 മിനിറ്റ് കഴിഞ്ഞിട്ടും ആരും ഒന്നും പറയുന്നില്ലെന്ന് കണ്ട കാട്ടാളന് ദേഷ്യം ഇരട്ടിച്ചു.....
"" മര്യാദക്ക് ഇങ്ങോട്ട് ഏറ്റു പറയുന്നതാ നിങ്ങൾക്ക് നല്ലത് ... ഈ ക്ലാസ്സിൽ ആരുടെയോ കയ്യിൽ സാധനം ഉണ്ടെന്ന്
💬 Comments
View all comments