Chapter Title : ?രാവണചരിതം 2 [LOVER]
എനിക്ക് ഇൻഫർമേഷൻ കിട്ടീട്ടുണ്ട്... അപ്പൊ കൂടുതൽ ഒളിച്ചുകളിയൊന്നും ഇല്ലാതെ കീഴടങ്ങിയാ നിങ്ങൾക്ക് കൊള്ളാ ,,, വെറുതെ എന്നെയിട്ട് ദേഷ്യം പിടിപ്പിക്കാൻ നിന്നാ ഞാൻ ഇപ്പൊ തന്നെ പോലീസിനെ വിളിക്കും..............
"" അയാള് എന്തൊക്കെ കിടന്ന് അലറിവിളിച്ചിട്ടും ആരും മിണ്ടുന്നില്ല..., എല്ലാരും കണ്ണും മിഴിച്ചു നോക്കി നിക്കേണ്.........
"" ശെരി... നിങ്ങള് പറയണ്ടാ.... ഞാൻ ആയിട്ട് കണ്ട് പിടിച്ചോളാ..........., പീറ്ററെ ഒറ്റഒരെണ്ണത്തിന്റെ ബാഗ് പോലും വിടരുത്.., എല്ലാം കുടഞ്ഞിട്ട് തപ്പിക്കോ.... ... ................... "
കാട്ടാളന്റെ ആജ്ഞ കിട്ടിയതും പീറ്റർ സാറും അനിൽ സാറും കൂടി ഓരോരുത്തരുടെ ബാഗ് പരിശോധിക്കാൻ തുടങ്ങി.....
ബാഗിലുള്ള എല്ലാ ഐറ്റംസും പുറത്തേക്ക് കൊട്ടി , വിജിലൻസ് റെയ്‌ഡ് പോലെയാണ് അവര് ബാഗ് തപ്പുന്നെ.., ഇതൊക്കെ കണ്ട് ചിരിയടക്കി നീക്കുകയാണ് ഞങ്ങൾ... കാരണം ഞങ്ങളുടെ ആരുടേം കയ്യിൽ ആ വക സാധങ്ങളൊന്നും ഇല്ലല്ലോ....
"" പെൺകുട്ടികളുടെ ബാഗിൽ നിന്നും കൊറേ മേക്കപ്പ് ഐറ്റംസ് ഒക്കെ എടുത്ത് പുറത്ത് വച്ചിട്ടുണ്ട്.... , ഇതുവരെ ബോയ്സിന്റെ ബാഗിൽ നിന്ന് ഒരു പ്രേത്യേകിച്ചു ഒരു സാധനവും അവർക്ക് കിട്ടിയില്ല.....
അങ്ങനെ നോക്കി , നോക്കി അവര് ഞങ്ങളുടെ റോയിൽ എത്തി ...
"" അവന്മാരുടെ ഒക്കെ ബാഗ് പരിശോധന കഴിഞ്ഞ് അനിൽ സാറ് എന്റെ ബാഗ് കയ്യിലെടുത്തു.....
"" ഒന്നും കിട്ടാതെ അവര് അടുത്തതിലേക്ക് കടക്കും എന്നും വിശ്വസിച് ഞാൻ അയാള് എന്റെ ബാഗ് തപ്പുന്നതും നോക്കി നിന്നു.....
" ആദ്യം എന്റെ ബാഗിലുള്ള 3 നോട്ട് എടുത്തയാൾ പുറത്തേക്കിട്ടു...... അതോടെ തീർന്നെന്ന് വിചാരിച്ച എനിക്ക് തെറ്റി.....
""
💬 Comments
View all comments