Chapter Title : ?രാവണചരിതം 2 [LOVER]
ഞാൻ കണ്ടതാ സാറേ ഇവള് എന്റെ ബാഗിന്റെ അടുത്ത് നിന്ന് പരുങ്ങുന്നത്.............. നിസ്സഹാവസ്ഥയിൽ ഞാൻ കരയാറായി........
"" ok, നീ കണ്ടു... ഞാൻ സമ്മതിക്കുന്നു.... പക്ഷെ ആ കുട്ടി എന്താ പറയുന്നതെന്ന് കേൾക്കാണോല്ലോ.....
എന്നിട്ടയാള് അവളുടെ നേരെ തിരഞ്ഞു...
"" അനൂജ, താനാണോ ഇത് ചെയ്തത്.... ഉള്ളത് ഉള്ളതുപോലെ പറഞ്ഞാ കുട്ടിയെ ഇവിടെ ആരും ഒന്നും പറയില്ല, ഞാൻ വാക്ക് തരുന്നു..... പറയു , താനാണോ അത് ചെയ്തത് .............
"" എന്റെ, സാറേ ... എനിക്കെന്താ വട്ടുണ്ടോ ഇയാളുടെ ബാഗിൽ ഇതുപോലത്തെ സാധങ്ങള് കൊണ്ടോയി ഇടാൻ... ഇല്ല സാർ ഞാനത് ചെയ്തിട്ടില്ല .........
"" നിന്ന നിപ്പിൽ അവള് പറയുന്ന കള്ളം കേട്ട് ഞാൻ കണ്ണ് മിഴിച്ചു നിന്നു...
"" കേട്ടല്ലോ....... ആ കുട്ടി അത് നിഷേധിക്കുകയും ചെയ്യുന്നു... വേറെ ആരെങ്കിലും നീ കണ്ടു എന്ന് പറയുന്ന കാര്യത്തിന് സാക്ഷിയുണ്ടോ.......... """"............
" പീറ്റർ സാറിന്റെ ചോദ്യത്തിന് ആരെങ്കിലും "" ഉണ്ട് സാർ "" എന്ന മറുപടി പറയണേ എന്ന് സകല ദൈവങ്ങളോടും ഉള്ളുരുകി കരഞ്ഞു പ്രാർത്ഥിച്ചു ഞാൻ അവിടെ നിന്നു................. പക്ഷെ എന്നെ തുണക്കാൻ ഒരീശ്വരന്മാരും തയ്യാറായില്ല........ എല്ലാം എനിക്കെതിര്.......
"" എല്ലാരുടെയും കുറ്റവാളിയെ നോക്കുന്ന പോലെയുള്ള തറപ്പിച്ചുള്ള നോട്ടത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആകെ തകർന്ന് ഞാൻ നിന്നു.........
"" ആ , ഇതൊക്കെ ബാഗിലാക്കി നേരെ എന്റെ ഓഫീസിലേക്ക് വാ.... "" എന്നും പറഞ്ഞോണ്ട് കാട്ടാളൻ പുറത്തേയ്ക്കിറങ്ങി പോയി ... .
"" വേഗം പോടോ.... എനിക്ക് ക്ലാസ്സ് എടുക്കേണ്ടതാ......... എന്ന് അനിൽ
💬 Comments
View all comments