0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.8K

അമ്മക്ക് നല്ലപോലെ അറിയേം ചെയ്യാ...... അതുകൊണ്ട് എത്ര തിരക്കിലാണെങ്കിലും അമ്മ ഞാൻ ഇറങ്ങാൻ നേരം വാതുക്കൽ ഉണ്ടാവും.........

"" വിളിച്ചു കൂവാതെ , ചെക്കാ ... ഞാൻ ദാ വരുന്ന്..................... ആദ്യമെത്തിയ ഈ ശബ്ദത്തിനു പിന്നാലെ കാല് നിലത്തുറക്കാതെ പകുതി ഓടിയും, പകുതി നടന്നും അമ്മ അങ്ങോട്ടേക്കെത്തി...

"" ആ എത്തിയോ.... അതേ , ഞാൻ വൈകീട്ട് വരാൻ ലേറ്റ് ആവും, ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് ഒരു ചെറിയ പ്രോഗ്രാം ഉണ്ട്......... . ഷൂ ഇട്ടുകഴിഞ്ഞു ഞാൻ അമ്മയോട് പറഞ്ഞു...

"" ആ,... ലേറ്റ് ആവുന്നതൊക്കെ കൊള്ളാ .... വല്ല കള്ളും കുടിച്ചിങ്ങോട്ട് കേറി വന്നാ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും... പറഞ്ഞില്ലാന്നു വേണ്ടാ.............

"" അത് കേട്ടപ്പോ ഞാൻ ഒന്ന് കിടുങ്ങി.... ഇതെങ്ങനെ ഇത്ര പെട്ടന്ന് അമ്മ അറിഞ്ഞു.... സൂരജിന് ക്ലാസ്സിലുള്ള ബ്യൂട്ടി ക്വീൻ സിത്താര സെറ്റ് ആയി... അതിന്റെ സന്തോഷത്തിനുള്ള വെള്ളമടി പാർട്ടിയാണിന്നു വൈകീട്ട്..... എന്നാലും അമ്മ ഇതെങ്ങനെ അറിഞ്ഞു...... എന്തായാലും പിടി കൊടുക്കാതെ വിഷയം മാറ്റാം.... . """

"" എന്താ രാധികേ..... രാവിലെ തന്നെ ചൂടിലാണല്ലോ........................... അച്ഛന്റെ ശബ്ദവും ഡയലോഗും അനുകരിച്ചു ഞാൻ ഒന്ന് നമ്പറിട്ട് നോക്കി.....

" ഡാ , ഡാ ... നല്ലത് കിട്ടൂട്ടോ എന്റെ കയ്യീന്ന്..... വന്നു വന്ന് ചെക്കനിപ്പോ വയസ്സിനു മൂത്തവരെ ഒരു ബഹുമാനവും ഇല്ലാണ്ടായി................................... എളിക്ക് കയ്യും കൊടുത്തു അമ്മ എന്നെ ഒന്ന് തല്ലാൻ ഓങ്ങി...

"" എന്റെ പൊന്നമ്മച്ചീ..... ഞാനൊരു തമാശ പറഞ്ഞതല്ലേ...... അപ്പോഴേക്കും അതങ്ങ് സീരിയസ് ആയി എടുത്ത്
.... സില്ലി

💬 Comments

View all comments