0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.8K

എന്റെ മനസ്സ് പറഞ്ഞെങ്കിലും അവ പുറത്തേക്ക് പറയാൻ മാത്രം ശക്തി എന്റെ നാവുകൾക്കില്ലായിരുന്നു.......

"" അങ്ങനെ തകർന്ന് ഞാൻ നിക്കുമ്പോളാണ് വിനു സ്കൂൾ വിട്ട് വരുന്നത്...

"" ഏട്ടാ........ "" വന്നു കേറിയപാടെ അവൻ എന്നെ വന്ന് കെട്ടിപിടിച്ചു......

"" വിനു , വിടടാ അവനെ , "" എന്നലറിക്കൊണ്ട് അമ്മ അവനെ എന്നിൽ നിന്നും വലിച്ച് മാറ്റി.....

"" അമ്മയുടെ പിടി വിടീക്കാൻ വിനു പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അമ്മ അവനെ മുറുക്കി പിടിച്ചിരിക്കുകയാണ്......

"" ഇതൊക്കെ കണ്ട് നിക്കാൻ മാത്രേ എനിക്ക് സാധിച്ചുള്ളു...
" അവനെ എന്റെ അടുത്തുന്ന് പിടിച്ച് മാറ്റുക കൂടി ആയപ്പോ അതുവരെ തളർന്ന് കിടന്ന എന്റെ നാവുകൾക്ക് കുറച്ച് ഭലം വച്ചു....

"" അമ്മാ..... ഞാൻ ആണയിട്ട് പറയുവാ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല .... ഇവനെ കൂടി എന്റടുത്ത്ന്ന് അകറ്റിയാലുണ്ടല്ലോ..........................

"" ദേഷ്യo കൊണ്ട് വിറച്ച എന്റെ വാക്കുകൾ മുഴുവിക്കുന്നതിന് മുന്നെ അച്ഛന്റെ കാല് എന്റെ വയറ്റിൽ പതിഞ്ഞിരുന്നു....

"" പ്ഫ , എന്റെ വീട്ടിൽ കിടന്ന് കൊരക്കല്ലേട നായേ..... ഇത് വരെ കാണിച്ചു കൂട്ടിയ ഒന്നും പോരാഞ്ഞിട്ട് കിടന്ന് ചെലക്കുന്ന്........ ഇനി നീ ഒരക്ഷരം മിണ്ടിയാ ഞാൻ ഒണ്ടാക്കിയതാണെന്നൊന്നും നോക്കില്ല കൊന്ന് കളയും പെഴച്ചവനെ.......................... """

"" തല്ലിക്കൊ... തല്ലി കൊന്നോ.... പക്ഷെ എനിക്ക് പറയുന്നള്ളത് കൂടി നിങ്ങള് കേൾക്കണം... ...... സത്യായിട്ടും അതെന്റെ അല്ല , ആ പെണ്ണ് എന്റെ ബാഗിൽ ഇട്ടതാ അതൊക്കെ .......................... വീണിടത്തു കിടന്ന് കൊണ്ട് തന്നെ ഞാൻ പറഞ്ഞു...

"" മിണ്ടരുത്

💬 Comments

View all comments