0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.9K

ഊതി വിട്ട് , ചായ ഗ്ലാസും കാലിയാക്കി ഞാൻ എഴുന്നേറ്റു... അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കേണ് അജു, ..

"" എന്താടാ, കോപ്പേ, നോക്കുന്നെ..... .........

"" ഒന്നൂല്ല അളിയാ . നീ ഒരുപാട് മാറി ..... ചിരി പോലും മറന്നിരിക്കുന്നു ., എപ്പോ നോക്കിയാലും മുഖത്ത് ഒരു തരം ദേഷ്യ ഭാവം.... എപ്പോഴും നിന്റെ മുഖത്ത് കാണാറുള്ള ആ കുസൃതി ചിരി, ഇന്നതുപോലും നിനക്ക് അന്യമായിരിക്കുന്നു...

"" മതി, നിർത്തളിയാ നിന്റെ വർണ്ണിക്കൽ..... നീയെന്ത് പറഞ്ഞാലും ഞാൻ ഇനി പഴയത് പോലെ ആവാൻ പോണില്ല .. ഇനിയാ പഴയ രഞ്ജിത്ത് ആവാൻ എനിക്ക് പറ്റില്ല .. അവൻ മരിച്ചു... ഇനി ഇതാണ് ഞാൻ ... ഇങ്ങനെയാണ് ഞാൻ ,....... .

ഞാൻ , അപ്പാപ്പന് പേഴ്സിൽ നിന്നും ഒരു 100 രൂപ എടുത്ത് കൊടുത്തു.. അയാള് ബാക്കി ചില്ലറ തരാൻ തിരിഞ്ഞപ്പോൾ " അതിന്റെ ആവശ്യമില്ല .., എന്റെയൊരു സന്തോഷത്തിന് ഇതിരിക്കട്ടെ "" എന്നും പറഞ്ഞ് ഞാൻ തിരഞ്ഞു.......

"" അത് കൊടുക്കുമ്പോൾ സന്തോഷം കൊണ്ടയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു... അത് കാണാൻ വേണ്ടി തന്നെയാണ് ഞാനാ പ്രവൃത്തി ചെയ്തതും.. പക്ഷെ നിഷ്കളങ്കമായ , ആത്മാർത്ഥമായ ആ ചിരിക്ക് പോലും എന്നെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല .... മനസ്സിന്റെ ഉള്ളിൽ നിന്നല്ലാതെ ഒരു തരം അഭിനയത്തിൽ പൊതിഞ്ഞ ചിരിയും അയാൾക്ക് സമ്മാനിച് ഞാൻ തിരിഞ്ഞു.....

"" ഒരുപക്ഷെ അജു പറഞ്ഞത് നേരായിരിക്കാം.... എന്റെ ചിരി.... ഉള്ളുതുറന്ന് സന്തോഷത്തോടെ ഞാൻ ചിരിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു....... ആദ്യമാദ്യം

💬 Comments

View all comments