Chapter Title : ?രാവണചരിതം 2 [LOVER]
കണ്ണീരായിരുന്നു എന്റെ കൂട്ട്........ പക്ഷെ, എനിക്കൊരു മൈരിന്റെയും കൂട്ട് വേണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കിയത് കൊണ്ട് ഇപ്പൊ അങ്ങനെ വരാറില്ല... ദേഷ്യത്തിന്റെ പുറം ചട്ട കൊണ്ട് ഞാൻ മറച്ച് പിടിക്കുന്നതാണ് എന്ന് എന്റെ മനസ്സിന് അറിയാമെങ്കിലും , അതങ്ങീകരിച്ചു കൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു....
ഇടക്ക് ദേഷ്യത്തിന്റെ മറ നീക്കി ചില നെഞ്ച് തകരുന്ന കാഴ്ചകളോ , വാക്കുകളോ കേൾക്കുമ്പോൾ അവൻ എന്നെ തോൽപ്പിക്കാൻ പുറത്തേക്ക് ഇറങ്ങി വരും...... പക്ഷെ, ക്ഷണനേരം കൊണ്ട് വിട്ട് കൊടുക്കാൻ തയ്യാറല്ലാതെ കോപാഗ്നി ആ നീരുറവയെ വറ്റിക്കും ..
" എന്നെ തോൽപ്പിച്ച കണ്ണീരിനെക്കൾ എന്നെ വിജയിപ്പിക്കാൻ ആഞ്ഞുശ്രമിക്കുന്ന, എന്നെ ഇതുവരെ തളർന്ന സന്ദർഭങ്ങളിൽ നിന്നും ഉയർത്തിയ ആ " തീ "" , കോപം..., അതാണെനിക്ക് ഇഷ്ടം...
" ഞങ്ങൾ മെല്ലെ വണ്ടിയിലേക്ക് കേറി .... എല്ലാരും കഴിച്ചിട്ട് തിരികെ കേറുന്നേ ഉളളൂ.....
" ഒരൊറ്റ മനുഷ്യകുഞ്ഞ് പോലും ഞാൻ കഴിച്ചോ എന്ന് ചോദിക്കുന്നില്ല..... അല്ല, എങ്ങനെ ചോദിക്കും....... ഞാൻ ഒറ്റപ്പെട്ട ഒരു ജീവിയല്ലേ... എല്ലാരും കൂടി എനിക്ക് ചാർത്തിത്തന്ന " സ്വവർഗാനുരാഗി " യുടെ പട്ടം ഇപ്പോഴും ഉള്ളപ്പോ എന്നെ പറ്റി അന്വേഷിക്കാൻ ആർക്കു നേരം....
" ഞാൻ കഴിച്ചാലെന്തു , കഴിച്ചില്ലെങ്കിലെന്ത്..... സ്വന്തം അച്ഛനും അമ്മയ്ക്കും പോലും അതിലൊരു പ്രശ്നോം ഇല്ല .. പിന്നല്ലേ ഇവർക്ക്.........
"" വിഷമങ്ങൾ വേട്ടപ്പട്ടികളെ പോലെ പിന്തുടരാൻ ഇറങ്ങിയപ്പോ ഞാൻ വീണ്ടും ഒറ്റപ്പെട്ടു...
ഇനിയവയുടെ അക്രമത്തിന് നിന്ന് കൊടുക്കകയല്ലാതെ വേറെ നിവർത്തിയില്ല ..... വന്നക്രമിച്ചു തൃപ്തിയടങ്ങി അവറ്റകൾ പോട്ടേ.... അതിലൊന്നും ഇനി ഒരിക്കലും
💬 Comments
View all comments