0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.9K

എന്ത് വേണമെങ്കിലും ചെയ്യാ.... ഞാൻ ചെയ്ത എന്തോ കൊടിയ പാപത്തിന്റെ ഫലമായിട്ടാണെങ്കിലും എന്റെ മകൻ ആയിട്ട് തന്നെ ഈ നായ ജനിച്ചു പോയില്ലേ............... ഇത് പറയുമ്പോൾ അച്ഛന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...

"" mr, പ്രഭാകരൻ ഇത് ഞാനായി പറയേണ്ട കാര്യം ഒന്നും ഇല്ല , ഇപ്പൊ തന്നെ ഇത് കോളേജിൽ പാട്ടായിട്ടുണ്ടാവും.., ഇവനെ ഇവിടുന്ന് പറഞ്ഞുവിടാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്... നാളെ ഇവൻ വേറെ ആരെയെങ്കിലും ഉപദ്രവിക്കില്ല എന്ന് ഉറപ്പില്ലല്ലോ ...... തന്റെ ചെയറിൽ ചാഞ്ഞിരുന്നു കാട്ടാളൻ പറഞ്ഞു... ..

" സാറേ..... എന്റെ ഒരു ഉറപ്പിൽ ഈ ഒരു തവണത്തേക്ക് ക്ഷമിച്ചൂടെ , ഇനി ഇവൻ ഒരു പ്രശ്നം ഉണ്ടാക്കുകയാണെങ്കില് ഒന്നും നോക്കണ്ട വേണ്ട നടപടി എടുത്തോ , ഈ പേരിൽ ഇവനെ പറഞ്ഞ് വിട്ടൂന്ന് നാട്ടുകാര് അറിഞ്ഞാ ഞാനും എന്റെ കുടുംബവും പിന്നെങ്ങനെ പുറത്തിറങ്ങി നടക്കും.., പിന്നെ ഞങ്ങൾ ജീവിച്ചിരിക്കുന്നതില് തന്നെ അർത്ഥമില്ല, , അത് കൊണ്ട്, ഈ ഒരു തവണത്തേക്ക് ...............

"" ആദ്യം അയാള് സമ്മതിച്ചില്ലെങ്കിലും , അച്ഛന്റെ ദയനീയാവസ്ഥ കണ്ടപ്പോ അയാളൊന്ന് അയഞ്ഞു..

" ഒടുവിൽ ഇനിയൊരു ചെറിയ പ്രശ്നത്തിൽ പോലും എന്റെ പേര് വരില്ലെന്നും , വന്നാൽ ആ നിമിഷം പിന്നെ ശക്തമായ നടപടി എനിക്കെതിരെ സ്വീകരിക്കുമെന്നും അച്ഛന്റെ കയ്യിൽ നിന്നയാൾ ഒപ്പിട്ട് വാങ്ങി, നിറകണ്ണുകളോടെ , അപമാനഭാരം കൊണ്ട് തല കുനിച് അച്ഛൻ അത് സമ്മതിച്ചു
......

"" അവിടുന്ന് ഇറങ്ങുമ്പോൾ അച്ഛൻ എന്നോട് വന്ന് കാറിൽ കേറാൻ പറഞ്ഞു, ബൈക്ക് ഉണ്ടെന്ന് പറഞ്ഞപ്പോൾ അച്ഛനെന്നെ ഒരു

💬 Comments

View all comments