Chapter Title : ?രാവണചരിതം 2 [LOVER]
ഒക്കെ എടുത്ത് റോട്ടിലേക്ക് ഇറങ്ങിക്കോ ,,, ഇങ്ങനെ ഒരു മകൻ എനിക്കില്ലെന്ന് ഞാൻ വിചാരിച്ചോളാ..................
"" ഇടറുന്ന ശബ്ദത്തോടെ , നിറകണ്ണുകളോടെ .. എന്റെ മുഖത്ത് നോക്കാതെ അച്ഛൻ ഇത്രയും പറഞ്ഞ് നിർത്തി.........
"' അച്ഛാ , ഞാനല്ല അവരാ വെറുതെ പ്രശ്നം ഉണ്ടാക്കിയെ........... ഞാൻ ..
" ഞാൻ പറയുന്നതിന്റെ ഇടക്ക് കേറി അച്ഛൻ - " ഇനി നീ വെറുതെ കള്ളം പറഞ്ഞ് ബുദ്ധിമുട്ടണം എന്നില്ല , ആ കുട്ടികള് പറഞ്ഞ കാര്യങ്ങൾ ഒക്കെ അയാൾ എന്നോട് പറഞ്ഞതാ.... വേഗം പോയി നിന്റെ സാധങ്ങൾ ഒക്കെ എടുത്ത് ഇറങ്ങിക്കോ..... പിന്നെ , ഇനി ബന്ധവും പറഞ്ഞ് ഇങ്ങോട്ട് വരാൻ നിക്കണ്ട... നിന്റെ വഴി ക്ക് പോവാൻ ആരും തടസ്സമല്ല...........
"" അച്ഛന്റെ വാക്കുകൾ ഒരു വെള്ളിടി പോലെയാണ് ഞാൻ കേട്ടത്..
"" അമ്മേ... പറയമ്മേ.... ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ലമ്മേ.... എന്നെ ഇവിടുന്ന് ഇറക്കി വിടല്ലേ എന്നൊന്ന് പറയമ്മേ............... ഞാൻ അമ്മയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കരഞ്ഞു.......
"" വായും പൊത്തിപ്പിടിച്ചു അമ്മ അമ്മയുടെ മുറിയിലേക്ക് ഓടി..., അകത്ത് കേറി കതക് കുറ്റിയിട്ടു.....
"" 2 മണിക്കൂറോളം ഞാൻ ആ മുറിക്ക് വെളിയിലിരുന്നു അലറിക്കരഞ്ഞു....
" വിശ്വസിച്ചില്ല , ആരും..... അത്രയും നേരം ചങ്ക് പൊട്ടി ഞാൻ കരഞ്ഞിട്ടും അവര് ആ കതക് തുറന്നില്ല......
"" അച്ഛന്റെ കാലിലും വീണ് ഞാൻ കരഞ്ഞു പറഞ്ഞ് നോക്കി....
എന്നെ വിലവെക്കാതെ അച്ഛൻ പിന്തിരിഞ്ഞു നടന്നു... പോവുന്ന പോക്കില് എന്നോട് സാധനങ്ങൾ ഒക്കെ എടുത്ത് വക്കാനും
💬 Comments
View all comments