Chapter Title : ?രാവണചരിതം 2 [LOVER]
പറഞ്ഞു.....
"" എന്റെ എല്ലാ സാധനങ്ങലും 2 വലിയ പെട്ടിയിൽ ആക്കി ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഞാൻ അച്ഛന്റെ കാൽക്കൽ വീണ് നോക്കി.. എന്നെയൊന്നു പിടിച്ചെഴുന്നേൽപ്പികാൻ പോലും അച്ഛൻ മുതിർന്നില്ല... ഞാൻ എന്നെന്നേക്കും ആയി അവിടന്ന് ഇറങ്ങുമ്പോൾ പോലും അമ്മയാ കതക് തുറന്നില്ല......
"" എന്റെ ഹോസ്റ്റലിൽ ആക്കി അവിടുത്തെ ക്യാഷും കൊടുത്ത് അച്ഛൻ എന്റെ മുഖത്ത് പോലും നോക്കാതെ കാറിൽ കേറി പോയി........
"" വിശാലമായ ബാത്ത് അറ്റാച്ഡ് എ.സി മുറിയിൽ എല്ലാ സുഖത്തിലും ജീവിച്ച് വളർന്ന എന്നെ അവിടെ കാത്തിരുന്നത് പെയിന്റ് പോലും ശെരിക്ക് അടിച്ചിട്ടില്ലാത്ത , മങ്ങിയ ഒരു ബൾബും , ഒച്ചിഴയുന്ന പോലെ കറങ്ങുന്ന ഒരു ഫാനും, കഷ്ടി ഒരാൾക്കു കിടക്കാൻ വലിപ്പമുള്ള ഒരു കട്ടിലും അടങ്ങിയ ഒരു കുടുസ്സ് മുറിയാണ്.....
"" തീർത്തും അപരിചിതമായ ഒരു സാഹചര്യത്തിലേക്ക് പറിച്ചുമാറ്റിയതിന്റെയും , ഒപ്പം സ്വന്തം വീട്ടിൽ നിന്നും മാന്യമായി അടിച്ചിറക്കപ്പെട്ടതിന്റെയും സങ്കടം കരഞ്ഞുതീർക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല....
"" 7 മണിക്കൂറുകൾ നീണ്ട തളർന്നിരുന്ന കരച്ചിലിനൊടുവിൽ 2 ദിവസമായി ഒഴിഞ്ഞു കിടക്കുന്ന വയറിന്റെ ശാഠ്യo മൂലം ഞാൻ ഫുഡ് ഹാളിലേക്ക് ചെന്നു...
" ചെന്ന സമയം കൃത്യമായിരുന്നു... വീട്ടിൽ തോന്നുന്ന ഭക്ഷണം ഇഷ്ടം പോലെ എടുത്ത് കഴിച്ചിരുന്ന ഞാൻ വരി നിന്ന് അവര് തന്ന 3 ചപ്പാത്തിയും 2 തവി കടലക്കറിയും കൊണ്ട് ഇരിക്കാൻ ഒരിടം തേടി.... വരിയിൽ നിക്കുമ്പോഴും ഓരോരുത്തര് എന്നെ തുറിച് നോക്കുന്നുണ്ടായിരുന്നു , അപ്പോഴത്തെ കഠിനമായ വിശപ്പിൽ ഞാൻ അതൊന്നും കാര്യമായി എടുത്തില്ല , ആരെയും ശ്രദ്ധിക്കാതെ
💬 Comments
View all comments