0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.9K

നോക്ക്.... "" എന്ന് പറഞ്ഞ് ഞാൻ മെല്ലെ പുറത്തേക്ക് വലിഞ്ഞു.....

" ആരുടേയും കണ്ണിൽ പെടാതെ, ആ തട്ടുകടയുടെ പിന്നിലേക്ക് കുറച്ച് നീങ്ങി നിന്നാണ് ഞാൻ സിഗരറ്റ് കത്തിച്ചത്......

" വയറു നിറയെ കഴിച്ചതിന്റെ പുറമെ, തണുത്ത കാറ്റിന്റെ കുളിരോടെ ഉള്ളിലേക്ക് പുക ചെന്നപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീല്..... " അങ്ങനെ ഞാൻ ആസ്വദിച്ചു വലിക്കുന്നതിന്റെ ഇടയിൽ കുറച്ചപ്പുറത്ത് എന്തോ ഒച്ചയും ബഹളവും ഒക്കെ കേട്ടു..... എവിടുന്നാണ് ഈ ബഹളം കേൾക്കുന്നതെന്ന് ശ്രദ്ധിച്ചു നോക്കിയപ്പോ കുറച്ചപ്പുറത്ത് ഒരു വീട്ടിൽ നിന്ന് റാന്തലിന്റെ വെളിച്ചം കണ്ടു...

"" അതികം വെളിച്ചം ഒന്നും ഇല്ലാത്തതു കൊണ്ട് അവിടെ എന്താ നടക്കുന്നതെന്ന് എനിക്ക് വ്യക്തമായില്ല.. ഞാൻ സൂക്ഷിച്ചു നോക്കിയിട്ടും ഒന്നും കാണാത്തത് കൊണ്ട് കയ്യിലിരിക്കുന്ന സിഗരറ്റ് ഞാൻ വലിച്ച് തീർത്തു.....
.
" അതിന്റെ കുറ്റി താഴേക്ക് ഇട്ടതും " ഒരു സ്ത്രീയുടെ ശബ്ദം അവിടെയെങ്ങും അലയടിച്ചു.... അങ്ങോട്ട് നോക്കിയ ഞാൻ ഒരു നിമിഷം ഞെട്ടിത്തരിച് അനങ്ങാൻ കഴിയാതെ നിന്നുപോയി ......

" റാന്തലിന്റെ വെട്ടത്തിൽ ഞാൻ ആ കാഴ്ച കണ്ടു , ആരൊക്കെയോ ചേർന്ന് ഒരാളെ എന്തോ ആയുധം കൊണ്ട് വെട്ടി.... .. """"

"" പക്ഷെ ആ പെണ്ണിന്റെ അലർച്ച കേട്ടത് എന്റെ അടുത്ത് നിന്നാണ്....... "" അത് ആ കൊലയാളികളും വളരെ വ്യക്തമായി കേട്ടു.. .

"" എന്ത് ചെയ്യണം എന്നറിയാതെ ശില പോലെ നിന്ന ഞാൻ കാണുന്നത് കയ്യിൽ ഒരു ഫോണും ഉയർത്തിപ്പിടിച് എന്റെ ഭാഗത്തേക്ക് ഓടി വരുന്ന എന്റെ ജന്മ ശത്രുവായ അനൂജയെ

💬 Comments

View all comments