Chapter Title : ?രാവണചരിതം 2 [LOVER]
ആണ്.......
"" അവളുടെ തൊട്ട് പിന്നാലെ എന്തോ വടിവാളും ഓങ്ങി ഓടിയടുക്കുന്ന കുറച്ച് തടിമാടന്മാർ...... "
"" എന്റെ അടുത്തെത്തിയതും , അവൾ എന്റെ കയ്യും വലിച് എങ്ങോട്ടോ ഓടി........... " ആ സമയത്ത് കണ്ട കാഴ്ചയുടെ ഞെട്ടലിൽ ഓടാൻ പോലും മറന്നു നിന്ന ഞാൻ അവള് പിടിച്ച് വലിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അവരുടെ വടിവാളിന് അലങ്കാരം ആയേനെ.......
"" ഏതോ വഴികളിൽ കൂടി ഞങ്ങൾ മരണവെപ്രാളത്തിൽ ഓടി..... പുറകെ നിന്ന് അവ്യക്തമായി അവരുടെ ആക്രോശങ്ങൾ കേൾക്കാം........
" കൊറേ നേരത്തെ മരണപ്പാച്ചിലിനൊടുവിൽ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വലിയ ലോറി കണ്ടു...... തത്കാലം അവരുടെ കണ്ണിൽ നിന്ന് ഒളിക്കാൻ ഇതല്ലാതെ വേറെ വഴിയൊന്നും ഇല്ലെന്ന് എനിക്ക് തോന്നിയ പോലെ അവൾക്കും തോന്നിക്കാണണം.... പരസ്പര സഹായം ഇല്ലാതെ ഞങ്ങൾ ആ ലോറിയുടെ പിന്നിലേക്ക് വലിഞ്ഞു കേറി........
"" ലോറിയുടെ പിന്നിൽ ആകെയുണ്ടായിരുന്നത് കുറച്ച് കാലിചാക്കുകൾ ആയിരുന്നു......
ശ്വാസം അടക്കിപ്പിടിച്ചു ഞങ്ങൾ ആ ചാക്കുകൾക് മേലെ കിടന്നു....... ഞങ്ങൾക്ക് പിന്നാലെ വന്നവരുടെ ശബ്ദം ലോറിക്ക് തൊട്ടടുത്തെത്തി........ "" ഒരു നിമിഷം ഞാൻ മരണത്തെ നേരിൽ കണ്ടു......... " അവരുടെ ആയുധം സ്വന്തം ശരീരത്തിൽ ആഴ്ന്നിറങ്ങുന്നത് കാണാൻ ഉള്ള ശേഷിയില്ലാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു ........
"" അവരുടെ കാലൊച്ച ലോറിക്ക് തൊട്ടടുത്തെത്തിയതും ആ ലോറി കിടന്ന സ്ഥലത്ത് നിന്നും ഓടിത്തുടങ്ങി..... ഞങ്ങളെ ആക്രമിക്കാൻ വന്നവരുടെ അലർച്ചയെ പിന്നിലാക്കി കൊണ്ട് ആ ലോറി ഞങ്ങളെയും കൊണ്ട് മുന്നോട്ട് നീങ്ങി.......
"" ഇറുകിയടഞ്ഞ കണ്ണുകൾ മെല്ലെ ഉറക്കത്തിലേക്ക് തെന്നിവീഴുന്നത് ഞാൻ പോലും അറിഞ്ഞില്ല.......
""
💬 Comments
View all comments