Chapter Title : ?രാവണചരിതം 2 [LOVER]
ഇടക്ക് എപ്പോഴോ ഞെട്ടി എഴുന്നേറ്റ ഞാൻ കാണുന്നത് എന്റെ കാലുകൾക്ക് മീതെ കാലുകൾ കേറ്റി വച് ഉറങ്ങുന്ന അവളെയാണ് .....
"" മാറിക്കിടക്ക് ശവമേ..... "" എന്ന് പറഞ്ഞ് ഞാൻ ബലത്തിൽ ഒരു തള്ള് കൊടുത്തു.....
"" ആാാാാ........ അമ്മേ... """"" എന്നലറിക്കൊണ്ട് അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.... പക്ഷെ ലോറിയുടെ വേഗത കാരണം വീണ്ടും മുന്നും കുത്തി വീണു.......
"" പെട്ടെന്ന് ലോറി നിന്നു, .. .... """ ലോറി നിന്നപ്പോ തന്നെ ഞാൻ അതിൽ നിന്നും ചാടി ഇറങ്ങി.... , സമയം 7. ആയി എന്ന് കയ്യിലുള്ള വാച്ചിൽ നോക്കിയപ്പോ അറിയാൻ കഴിഞ്ഞു.... "
" എന്നെ കണ്ടതും ആ ലോറിയിൽ നിന്നും ഇറങ്ങിയ ഒരു കഷണ്ടിതലയൻ അവരുടെ ഭാഷയിൽ എന്തോ ചോദിച്ചു....... തെലുങ്കോ , കന്നഡയോ മറ്റോ ആണെന്ന് തോന്നുന്നു..
"" ഞാൻ എന്ത് പറയുമെന്നറിയാതെ നിന്ന് വിയർത്തു...... "
" അയാളെ കൂടാതെ കൂടെ ഉണ്ടായിരുന്ന വേറൊരു 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന ആൾ - " യാര് തമ്പി നീങ്കെ... ഇതുക്കുള്ളെ എപ്പിടി എറിയച്....... """
" തമിഴ് കേട്ടപ്പോ എനിക്ക് കുറച്ചൊക്കെ മനസ്സിലായി....
" അത്.... ഇന്നലെ.... കൊല്ലാൻ ഓടിച്ചു.... അപ്പോ കേറീതാ............. """ ഞാൻ തിരിച്ച് മലയാളത്തിൽ പറഞ്ഞൊപ്പിച്ചു... . തമിഴ് കേട്ടാ കുറച്ചൊക്കെ മനസ്സിലാവുമെങ്കിലും അങ്ങോട്ട് സംസാരിക്കാൻ അറിയില്ല ...
"" അങ്ങനെ നിക്കുമ്പോഴാണ് വണ്ടിയിൽ നിന്നും അവൾ ഇറങ്ങി അങ്ങോട്ട് വരുന്നത്......
"" കൂടെ ഒരു പെണ്ണിനെ കണ്ടതും രണ്ട് പേരുടെയും കണ്ണുകൾ മഞ്ഞളിക്കുന്നത് ഞാൻ കണ്ടു.......
💬 Comments
View all comments