Chapter Title : ?രാവണചരിതം 3 [LOVER]
മാറ്റി വച് ഞാൻ മുന്നോട്ട് നടന്നു.......
" വേറെ നിവർത്തിയൊന്നും ഇല്ലാതെ വന്നപ്പോൾ അവൾ ആ വിറകൊക്കെ എടുത്ത് ഏന്തി വലിഞ്ഞു എന്റെ പിന്നാലെ വന്നു.......
"" വന്ന വഴിയിൽ അതികം മരങ്ങളോ, ചെടികളോ ഇല്ലാത്ത ഒരു സ്ഥലത്ത് എത്തിയപ്പോ ഞാനാ കമ്പുകൾ ഒക്കെ അവിടെ ഇട്ടു .......
"" ഞാൻ എന്നിട്ട് അടുത്തുള്ള ഒരു മരത്തിലേക്ക് ചാഞ്ഞിരുന്നു.... കുറച്ച് നേരം കൂടി കഴിഞ്ഞാണ് അവളാ വിറകൊക്കെ ചുമന്ന് അവിടെ എത്തിയത്.......
" മുടിയൊക്കെ പാറി പറന്ന് , മുഖമൊക്കെ കരുവാളിച് , വിയർത്തു കുളിച് ഏന്തി വലിഞ്ഞു , ഞൊണ്ടി, ഞൊണ്ടി വരുന്ന അവളെ കണ്ടപ്പോ ഞാൻ വീണ്ടും ചിരി തുടങ്ങി...... "" യക്ഷി ഇപ്പൊ ശെരിക്കും ഒരു ഭ്രാന്തി ആയി മാറിയിരിക്കുന്നു , രൂപം കൊണ്ട്...... """
" വിറകുകൾ ഞാൻ ഇട്ടതിന്റെ അടുത്തിട്ട ശേഷം അവളവിടെ തളർന്നിരുന്നുപോയി.......... ""
""" ഞാൻ അവിടെ കുറച്ച് പരതിയ ശേഷം കുറച്ച് കല്ലുകളുമായി തിരികെ എത്തി...... എന്നിട്ട് ആ കല്ലുകൾ ഒക്കെ വട്ടത്തിൽ വച്ചു..., പിന്നെ ആ ചുള്ളികൾ ഒക്കെ ഒരു തൃകോണത്തിൽ വച്ചു.... അപ്പോഴേക്കും അവിടെയെങ്ങും ഇരുട്ട് പടർന്നിരുന്നു.... മനസ്സിൽ നിന്ന് പേടിയൊക്കെ എന്നെ മായ്ക്കപ്പെട്ടത് നന്നായി , അല്ലെങ്കിൽ ഈ ഭീകരാന്തരീക്ഷം എന്റെ മനസ്സിലും ഭയത്തിന്റെ വിത്തുകൾ മുളപ്പിച്ചേനെ......... """
"" ഈ സാധനം ഒന്ന് കത്തിക്കിട്ടിയാൽ കൊറേ ഗുണങ്ങൾ ഉണ്ട്... ഇതേപോലൊരു കാട്ടിൽ രാത്രി നല്ല തണുപ്പാവനാണ് സാധ്യത , ആ തണുപ്പിൽ നിന്നും രക്ഷപ്പെടാം , ഏതെങ്കിലും വന്യ മൃഗങ്ങൾ
💬 Comments
View all comments