0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
ഉമ്മറത്തേക്ക് നടന്നു....... , അവിടെ ഉണ്ടായിരുന്ന ആളെ കണ്ടപ്പോ എന്റെ അത് വരെ ഉണ്ടായിരുന്ന വിഷമങ്ങളൊക്കെ എങ്ങോ മാഞ്ഞു പോയി......... "" ഞാൻ ലച്ചൂട്ടി എന്ന് വിളിക്കുന്ന എന്റെ സ്വന്തം ചേച്ചിപ്പെണ്ണ്....... """.... "" ഇത്രയും നാള് ഒരുമിച്ച് കളിച് വളർന്ന അവളെ കുറച്ച് നാളുകൂടിയാണ് കാണുന്നത്..... സിറ്റിയിലെ തന്നെ നമ്പർ വൺ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമയായ മഹാദേവൻ സാറിന്റെ മൂത്ത മകനായ നവീൻ എന്ന ചുള്ളന് ഇവളെ പുറത്തെവിടെയോ വച് കണ്ടപ്പോ തന്നെ അങ്ങട് ബോധിച്ചു.... ഇവളെത്തന്നെ കെട്ടണം എന്ന അദ്ദേഹത്തിന്റെ മാന്യമായ ആവശ്യം സ്‌നേഹം സമ്പന്നരായ ആ മാതാപിതാക്കൾ അനുവദിച്ചു...., ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയായ ഞങ്ങൾക്ക് അതൊരു സ്വപ്ന ബന്ധം ആയിരുന്നു..... ചേച്ചി ഇടക്കൊക്കെ വിളിക്കാറുണ്ട്, ആ ഏട്ടൻ പൊന്നുപോലെയാ അവളെ നോക്കുന്നെ..... """"" "" അവളെ കണ്ടപാടേ ഞാൻ കാലുപോലും നിലത്തുറക്കാതെ ഓടിപോയി അവളെ കെട്ടിപ്പിടിച്ചു....... "" നല്ല ആളാട്ടോ ലച്ചൂട്ടി , ഇപ്പ എത്രായി എന്നറിയോ ഇങ്ങോട്ട് വന്നിട്ട്...... എന്തായാലും ഒന്ന് തുടുത്ത് സുന്ദരിയായിട്ടുണ്ട്ട്ടോ............ "" അവളെ ഇറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ ഞാൻ പറഞ്ഞു..... "" എന്റെ അനൂ.... അതിന് ശ്വാസം മുട്ടും., ഇങ്ങനെ ഇറുക്കിയാ , വിട്ടേ അവളെ................ "" തോളത്തു തട്ടിയുള്ള അമ്മയുടെ വഴക്ക് കേട്ടപ്പോ , ഒന്ന് ഇളിച്ചുകൊണ്ട് ഞാൻ എന്റെ പിടി ലൂസ് ആക്കി........ "" എന്താ എന്റെ അനൂ ഈ കാണണേ..., മുഖം ഒക്കെ ആകെ കരുവാളിച്ചല്ലോ ... മൊത്തം ക്ഷീണിച്ചു ന്റെ കുട്ടി............. ""' എന്റെ കവിളിൽ തടവിക്കൊണ്ട് ലച്ചൂട്ടി

💬 Comments

View all comments