0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
നീട്ടിയുള്ള വിളി കേട്ടപ്പോൾ ഞാൻ ഞെട്ടി.... വേഗം ചായ ഗ്ലാസുകളിൽ ആക്കി , കഴിക്കാനുള്ള പലഹാരവും ഒക്കെയായി ഞാൻ അങ്ങോട്ട് നടന്നു , എനിക്ക് പിന്നാലെ നയനയും........ """ എന്താടി അനൂ നിന്റെ മുഖമൊക്കെ വല്ലാണ്ടിരിക്കണേ............... എന്റെ മുഖം മാറിയത് കണ്ട് അമ്മ ചോദിച്ചു...... "" ഒന്നൂല്ലമ്മേ.... ചെറിയൊരു തലവേദന .......... ഞാൻ പറഞ്ഞൊപ്പിച്ചു...... """ ഇത് പോലൊരു ചേച്ചിയെ കിട്ടിയ അനു എന്ത് ഭാഗ്യമുള്ളവളാ.... ഒരു ചേച്ചി ഇല്ലാത്ത വിഷമം നല്ലപോലെ അനുഭവിച്ച ആളാ ഞാൻ.................. എന്റെ ലച്ചൂട്ടിയെയും കെട്ടിപ്പിടിച്ചിരുന്ന് അവൾ അഭിനയിച് തകർക്കുവാണ്..... "" അതിന്താ കുട്ടി ... ഇപ്പൊ ഇവള് നിന്റെകൂടി ചേച്ചിയല്ലേ................ അവളുടെ കാപട്യം ഒന്നും അറിയാതെ അമ്മയും അവളെ ലാളിക്കുകയാണ് .... "" ഇനി ഞാൻ അനൂന് പോലും വിട്ടുകൊടുക്കില്ല എന്റെ ഈ ചേച്ചിയെ ....... .......... അവളുടെ ഓരോ വാക്കുകളിലും ഓരോ അർത്ഥം ഒളിഞ്ഞിരിക്കുന്നത് പോലെ എനിക്ക് തോന്നി ...., ഇനി അതെന്റെ തോന്നൽ മാത്രാണോ........... "" അപ്പോഴേക്കും കരയാറായി , ഇങ്ങോട്ട് വാടി കുശുമ്പിപ്പാറു , ഇവളൊരു തമാശ പറഞ്ഞതല്ലേ..... എന്റെ അനൂട്ടി എന്റെ ജീവനല്ലേ .......... """ ചിന്തിച്ചു നിന്ന എന്നെ ലച്ചു പിടിച്ചു വലിച് അവളുടെ അരികത്തു ചേർത്തിരുത്തി.......... """ രാജവെമ്പാലയെക്കാൾ വിഷമുള്ള , തന്റെ ലക്ഷ്യം നേടാൻ എന്ത് നാറിയ കളി കളിക്കാനും മടിയില്ലാത്ത ആ പിശാചിന്റെ ഒപ്പo ഒരേ വീട്ടിലാണല്ലോ എന്റെ ചേച്ചി താമസിക്കുന്നത് എന്നോർക്കുമ്പോൾ എന്റെ നെഞ്ച് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു..................""" """ അപ്പൊ അമ്മേ.. ഞങ്ങൾ ഇറങ്ങുവാണ്...., വേഗം വരാമെന്നു പറഞ്ഞിറങ്ങിയതാ

💬 Comments

View all comments