Chapter Title : ?രാവണചരിതം 4 [LOVER]
ഞാൻ ഡ്രെസ്സിൽ ആ ബാഡ്ജ് കുത്തിക്കഴിഞ്ഞപ്പോൾ അവിടെയുള്ള സ്റ്റുഡന്റസ് റസ്റ്റ് റൂമിലേക്ക് വിരൽ ചൂണ്ടി അവൻ എന്നോട് പറഞ്ഞു........ അതിന് മറുപടി ഒന്നും പറയാതെ ഞാൻ അവനോടൊപ്പം അവിടെ ചെന്നിരുന്നു........
"" എല്ലാ ടോപിക്സും റെഫർ ചെയ്തോ ചേച്ചി....... ""......... ചെന്നിരുന്നതും വീണ്ടും അവന്റെ ചോദ്യങ്ങൾ...... എനിക്കതൊന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല...... അതുകൊണ്ട് ഞാൻ ഒന്ന് അമർത്തി മൂളിയതേ ഉളളൂ.......... """
"" എനിക്ക് സംസാരിക്കാൻ മടിയാണ് എന്ന് മനസ്സിലായത് കൊണ്ടാവണം അവൻ പിന്നെ എന്നോട് ഒന്നും പറയാതെ നേരെ ഇരുന്നു........ """
"" സമയം 8.30 ആയിട്ടേ ഉളളൂ.... പ്രോഗ്രാം ഒക്കെ തുടങ്ങാൻ ഇനിയും ഒരുമണിക്കൂർ ഉണ്ട്..... .. """
"" പെട്ടെന്നാണ് എനിക്ക് വയറൊന്ന് കൊളുത്തിപ്പിടിച്ചത്.... സഹിക്കാൻ കഴിയാത്ത വേദന വന്നപ്പോൾ ഞാൻ അറിയാതെ വയറും പൊത്തി ഇരുന്ന് പോയി... വൈകിയാണെങ്കിലും ഞാൻ ഞെട്ടലോടെ ആ കാര്യം തിരിച്ചറിഞ്ഞു..... എല്ലാ മാസവും സംഭവിക്കാറുള്ള ആ കാര്യം ഇന്ന് ആരംഭിക്കും എന്ന് ഞാൻ വിട്ട് പോയിരിക്കുന്നു..... ഈശ്വരാ.... എന്ത് പൊട്ടിയാണ് ഞാൻ.... ഇതൊക്കെ അങ്ങനെ വിട്ട് പോവുക എന്നൊക്കെ പറഞ്ഞാ.... ഇതിപ്പോ ആകെ നാണക്കേട് ആവോല്ലോ ന്റെ കൃഷ്ണാ...... ......... """
"" എന്ത് പറ്റി ചേച്ചീ............. ""..... വയറും പൊത്തിപ്പിടിച്ചിരുന്ന് , കണ്ണൊക്കെ നിറഞ്ഞ് കരച്ചിലിന്റെ വക്കിലെത്തിയ എന്നോട് അവൻ ചോദിച്ചു.......
"" കുന്തം..... ഒന്ന് മിണ്ടാതെ ഇരിക്കോ... കൊറേ നേരായി, ചേച്ചി , കൂച്ചീന്നും പറഞ്ഞ്............................ ആ അവസ്ഥയിൽ ഞാൻ പെട്ടെന്ന് അവനോട് ചൂടായി........ പറഞ്ഞു കഴിഞ്ഞപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല.. എന്നെനിക്ക് തോന്നി.....
""
💬 Comments
View all comments