Chapter Title : ?രാവണചരിതം 4 [LOVER]
പെട്ടന്ന് ഞാൻ ചൂടായപ്പോ അവന്റെ ആ മുഖം വാടിയത് കണ്ടപ്പോ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ..... ആ പിന്നെ പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ.............. """
"" രഞ്ജിത്ത്..... സോറി.... ഞാൻ പെട്ടന്ന് പറഞ്ഞ് പോയതാ................... അവൻ സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ടെനിക്ക് എന്തോ .. സഹിച്ചില്ല ......... "
"" ഇട്സ് ok ചേച്ചി..... എന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ.... വയ്യേ........... """............ അവനെന്നോട് ഒരു തരി പോലും ദേഷ്യം ഇല്ലാതെ ഇരുന്നത് എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി........
"" ഒന്നൂല്ല രഞ്ജിത്ത്.... എനിക്ക് തീരെ സുഖമില്ല ... വയറു വേദന.... ഇന്നത്തെ പ്രോഗ്രാം നമുക്ക് ചെയ്യാൻ പറ്റില്ലെന്ന് ഒരു തോന്നൽ........... "".............. ഞാൻ ഉള്ള കാര്യം അവനോട് തുറന്ന് പറഞ്ഞു......
"" അയ്യോ ചേച്ചി.... ഹോസ്പിറ്റലിൽ പോണോ...... ""........... എനിക്ക് വയറുവേദന ആണെന്ന് അറിഞ്ഞപ്പോ അവന്റെ മുഖത്ത് നിറഞ്ഞ ആവലാതി എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു...........
"" ഏയ്യ്.... വേണ്ട.... ഇത് എല്ലാ മാസവും വരുന്നതാ......... ഛെ... ..""...... ശേ.... അറിയാതെ ആണെങ്കിലും അത് ഞാൻ പറഞ്ഞു പോയതോർത്തു ഞാൻ നാവു കടിച്ചു...... പിന്നെ എന്തോ ആരുടേയും മുഖത്ത് നോക്കാൻ മടി തോന്നിയത് കൊണ്ട് ഞാൻ അവിടെ തലയും കുമ്പിട്ട് കിടന്നു.............
""" ചേച്ചീ....... എഴുന്നേറ്റെ.......... """........ തളർന്നങ്ങനെ എത്ര നേരം കിടന്നു എന്നെനിക്ക് ഒരു ഐഡിയയും ഇല്ല..... മെല്ലെ ഉറക്കത്തിലേക് വഴുതി വീഴാൻ തുടങ്ങിയ ഞാൻ അവന്റെ വിളികേട്ടാണ് തല പൊക്കുന്നത്.........
"" എന്റെ മുന്നിൽ കിതപ്പടക്കാൻ പാടുപെട്ട് നിക്കുന്ന അവനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്.... ""
💬 Comments
View all comments