Chapter Title : ?രാവണചരിതം 4 [LOVER]
നടന്ന് , ഒടുവിൽ കൊറേ പടുകൂറ്റൻ മരങ്ങളുടെ നടുക്ക് അതികം ഉയരമില്ലാത്ത കുറച്ച് മരങ്ങളുടെ മുന്നിൽ ചെന്ന് നിന്നു.....
"" മരത്തിൽ ഉണ്ടായിക്കിടക്കുന്ന ആ സാധനം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി..... """ മംഗോസ്റ്റീൻ """... എനിക്ക് ഏറ്റവും പ്രിയപ്പെട്ട പഴങ്ങൾ ആയിരുന്നു അത്... നമ്മുടെ നാട്ടിൽ അധികം സുലഭം അല്ലാത്ത ഐറ്റം.....
" വലിയ ഇലകളുടെ മറവിൽ കൊമ്പിന്റെ അറ്റത്ത് അവ ഉണ്ടായികിടക്കുന്നു..... കൊറേയെണ്ണം ഓറഞ്ചു കലർന്ന മഞ്ഞ നിറത്തിലുള്ളവയാണെങ്കിലും , അടുത്ത് തന്നെ കടും പർപ്പിൾ നിറത്തിലുള്ള പച്ചതൊപ്പി വച്ച പോലെയുള്ള ഞെട്ടുകൾ ഉള്ള പഴുത്തതും ഉണ്ടെന്ന് കണ്ടപ്പോൾ ഞാൻ ഹാപ്പി ആയി......
"" ഇതൊക്കെ കണ്ടപ്പോ ഞാൻ പിന്നെ ഒന്നും നോക്കിയില്ല ,,, നേരെ വലിഞ്ഞു കേറി ആ മരത്തിന്റെ മണ്ടക്ക്..... "" മരംകേറ്റത്തിൽ ഞാൻ ഇപ്പൊ ഒരു എക്സ്പേർട്ട് ആയി എന്നെനിക്ക് തന്നെ മനസ്സിലായി..... കേറിയ പാടെ ഞാൻ കൊറേ പഴുത്ത മംഗോസ്റ്റീൻ പറിച്ച് താഴെക്കിട്ടു... വിശപ്പടക്കാവുന്നതിലും അധികം ആയി എന്ന് തോന്നിയപ്പോൾ മരത്തിൽ നിന്നിറങ്ങി.......
""" ആർത്തി മൂത്ത ഞാൻ പറിച് താഴെക്കിട്ടതിൽ പകുതിയിലധികം എനിക്ക് വേണ്ടി എടുത്തു ., ശേഷിക്കുന്ന കുറച്ച് മാത്രം അവൾക്കായി അവിടെ ഇട്ടിട്ട് ഞാൻ എന്റേത് കഴിച്ച് തുടങ്ങി.......
"" ആ മരത്തിൽ തന്നെ ഇടിച്ച് അവ പിളർത്തി അതിന്റെ ഉള്ളിലെ ജെല്ലി പോലത്തെ കഴമ്പ് ഞാൻ കൊതിയോടെ കഴിച്ചു.... അവൾ കഴിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഞാൻ ശ്രദ്ധിക്കാനേ നിന്നില്ല.... കുറച്ച് നേരത്തെ അംഗത്തിന് ഒടുവിൽ ഞാൻ അത് മുഴുവൻ തീർത്ത് എഴുന്നേറ്റു.... രാവിലെതന്നെ
💬 Comments
View all comments