Chapter Title : ?രാവണചരിതം 7 [LOVER]
എഴുന്നേറ്റെ ....... "".............. ഞാനവളെ നേരെ പിടിച്ചിരുത്താൻ നോക്കി ........
"""""" തൊടണ്ട എന്നെ..... വിട്........ """""............ ആദ്യായിട്ട് അവളെന്നോട് ഉച്ച ഉയർത്തി , അതും കേട്ട് നിന്ന എന്റെ കാതുകളെ വരെ അടപ്പിക്കുന്ന അത്ര ഉച്ചത്തിൽ............ അത് കേട്ടപ്പോൾ തന്നെ ഞാൻ അവളുടെ കയ്യിലുള്ള പിടിച്ചു വിട്ടു ...................
"""""" ഞാൻ പറഞ്ഞതല്ലേ മിസ്സേ ഇങ്ങോട്ട് വരുന്നില്ലെന്ന്...., ഇതൊക്കെയാ കാരണം..... എന്നെ അങ്ങനെയാർക്കും ഇഷ്ടാവില്ലെന്നേ...., ഇഷ്ടായവർക്ക് പോലും നിമിഷ നേരം കൊണ്ട് ഞാൻ വെറുക്കപ്പെട്ടവനാവും...., ഈ കഴിഞ്ഞ രണ്ട് ദിവസം എന്നെ ഒരു പിഞ്ചുകുഞ്ഞിനെപോലെ പിന്നിൽ നിന്ന് മാറാതെ നോക്കിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ....., ഇനിയും ഒരു ബാധ്യതയായി ഞാൻ ഉണ്ടാവില്ല .......... അതൂടി പറയാനാ ഞാൻ വന്നത് ..., ഞാൻ ഇറങ്ങുവാ മിസ്സേ ................................................................ "".......... ഞാൻ പറയാൻ വന്ന കാര്യവും അതായിരുന്നു..., എന്നെപ്പോലെ ഗതിയില്ലാത്ത ഒരുത്തനെ അവൾക്ക് വേണ്ട .... അത് കൊണ്ട് സ്വയം പിന്മാറാൻ ആയിരുന്നു ഞാൻ തീരുമാനിച്ചത്............................... അവളോട് പറഞ്ഞു തീർത്ത് ഞാൻ എന്റെ ബാഗ് ഒക്കെ എടുക്കാൻ മുറിയിലേക്ക് പോയി....., ,, എല്ലാം വാരിക്കെട്ടി ഞാൻ
മുറിക്കുപുറത്തിറങ്ങി.......... വീണ്ടും ഒരു യാത്രപറച്ചിലിന് നിന്നാൽ ശെരിയാവില്ലെന്ന് തോന്നിയ ഞാൻ മെയിൻ ഡോർ ലക്ഷ്യമാക്കി നടന്നു ................
""""""" നീ ഇപ്പൊ ഇവിടുന്ന് പോയാ പിന്നെക്കാണുന്നത് എന്റെ ശവമായിരിക്കും ........ """................................. പിന്നിൽ സാക്ഷാൽ ഭദ്രകാളിയെപ്പോലെ കലിതുള്ളി രാജി .........
"""""" ഞാനാ നിന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത് ... അത് അവസാനം തെരുവിലേക്ക് ഇറക്കി വിടാനല്ല .......
💬 Comments
View all comments